‘ഉസ്താദ് ഹോട്ടലിലെ പഴയ ഹൂറിയൊന്നുമല്ല!! മാളവികയുടെ പുതിയ ഫോട്ടോസ് കണ്ട് അമ്പരന്ന് ആരാധകർ..’ – കാണാം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു സിനിമയാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ എന്ന ചിത്രം. ദുൽഖർ, നിത്യ മേനോൻ, തിലകൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ വെറും ഒരു പാട്ട് സീനിൽ മാത്രം അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് മാളവിക നായർ.

ഒരു പക്ഷേ ഈ പേര് പറഞ്ഞാൽ മലയാളികൾക്ക് ആ മുഖം ഓർമ്മ വരണമെന്നില്ല. ‘വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ..’ എന്ന പാട്ടിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. കല്യാണ പുരയില്‍ നിന്നും കരീക്കയുടെ കൂടെ ഇറങ്ങി പോയ ഹൂറിയെ അത്ര പെട്ടന്ന് ഒന്നും മലയാളികൾ മറന്നിട്ടുണ്ടാവില്ല. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് മാളവിക ആയിരുന്നു.

പുതിയ തീരങ്ങൾ, കർമ്മയോദ്ധ, പകിട, തുടങ്ങിയ സിനിമകളിൽ അതിന് ശേഷം മാളവിക അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടിയും ഇപ്പോഴും മലയാളി പ്രേക്ഷകർക്ക് താരത്തെ അറിയുന്നത് ഉസ്താദ് ഹോട്ടലിലെ മൊഞ്ചത്തി ഹൂറിയിലൂടെയാണ്. പിന്നീട് തമിഴിലും അതിന് ശേഷം തെലുങ്കിൽ കൈനിറയെ സിനിമകൾ അഭിനയിച്ച് താരം മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.

എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ആ പഴയ ഉസ്താദ് ഹോട്ടലിൽ ഹൂറിയുടെ പുതിയ ചിത്രങ്ങൾ കണ്ട് മലയാളികൾ ശരിക്കും അമ്പരന്ന് പോയിരിക്കുകയാണ്. മൗലവിയുടെ മകളായ ഹൂറിയെ കണ്ടാൽ തിരിച്ചറിയില്ല, ആളാകെ മാറി പോയി അൽപ്പം ഗ്ലാമറസ് ആയിട്ടുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ.

ഷോർട്സും ടോപ്പും ഓവര്കോട്ടും ഇട്ടിരിക്കുന്ന മാളവികയുടെ ചിത്രങ്ങളാണ് ശ്രദ്ധപിടിച്ചു പറ്റുന്നത്. തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള താരമായി മാളവിക മാറി കഴിഞ്ഞു. നടി കീർത്തി സുരേഷിനൊപ്പം മഹാനടിയിൽ ഒരു വേഷം മാളവിക അഭിനയിച്ചരുന്നു. കുക്കൂ എന്ന തമിഴ് ചിത്രത്തിന് ഒരുപാട് അവാർഡുകൾ താരം നേടിയിട്ടുണ്ട്.

CATEGORIES
TAGS