‘ഒരു മത്സ്യകന്യകയെ പോലെ ഇനിയ, ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി വീണ്ടും താരം..’ – ഫോട്ടോസ് വൈറലാകുന്നു

‘ഒരു മത്സ്യകന്യകയെ പോലെ ഇനിയ, ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി വീണ്ടും താരം..’ – ഫോട്ടോസ് വൈറലാകുന്നു

മലയാളം, തമിഴ് ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് ഇനിയ. 2015-ന് ശേഷമാണ് താരത്തിന് മലയാളത്തിൽ നല്ല വേഷങ്ങൾ തേടി എത്തിയതെങ്കിലും തമിഴിൽ അതിന് മുമ്പ് നല്ല കഥാപാത്രങ്ങൾ ചെയ്യുകയും തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടുകയും ചെയ്തിട്ടുണ്ട് താരം.

ഇനിയയുടെ സിനിമയിലെ വളർച്ച ഘട്ടം ഘട്ടമായിട്ട് ആയിരുന്നു. കന്നഡ, തെലുങ്ക് ഭാഷകളിലും ഇപ്പോൾ അഭിനയിച്ച് സൗത്ത് ഇന്ത്യയിൽ ഒട്ടാകെ നിറഞ്ഞ് നിൽക്കുകയാണ് താരം. മമ്മൂട്ടിയുടെ ബ്രഹ്മണ്ഡ സിനിമയായ മാമാങ്കത്തിലാണ് ഇനിയ അവസാനമായി അഭിനയിച്ചിട്ടുള്ളത്. കോവിഡ് കാലം ആയതുകൊണ്ട് ഒരുപാട് സിനിമകൾ ഒന്നും ഇപ്പോൾ റിലീസ് ചെയ്യുന്നില്ല.

കോവിഡ് കാലത്ത് തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിരുന്നു ഇനിയ. ധാരാളം ഫോട്ടോഷൂട്ടുകൾ ഇനിയ ഈ കാലയളവിൽ ചെയ്തിട്ടുണ്ട്. ഇനിയയുടെ ചേച്ചിയുടെ ഒപ്പവും ഫോട്ടോഷൂട്ട് ചെയ്തിരുന്നു. എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. കൂടുതൽ ഗ്ലാമറസ് ഷൂട്ടുകളാണ് താരം ചെയ്തിട്ടുള്ളത്.

സിനിമയിൽ നാടൻ വേഷങ്ങളിൽ അഭിനയിക്കാറുള്ള ഇനിയ ശരിക്കും തന്റെ ആരാധകരെയും പ്രേക്ഷകരെയും ഫോട്ടോഷൂട്ടിലൂടെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ഇനിയ. ഒരു മത്സ്യകന്യകയുടെ ലുക്കിൽ കോസ്റ്റിയൂമിലാണ് ഇനിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

അൽപ്പം ഗ്ലാമറസ് ആയതുകൊണ്ട് സോഷ്യൽ മീഡിയ ഫോട്ടോസ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇനിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടില്ല. ഇനിയയുടെ ഫാൻ പേജുകളിലാണ് ഫോട്ടോസ് ആദ്യം വന്നത്. ഇളം നീലയും റോസും നിറത്തിലുള്ള മെർമെയ്‌ഡ്‌ ഡ്രെസ്സിലാണ് ഇനിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS