‘തൂവെള്ള സാരിയിൽ മാലാഖയെ പോലെ നടി സുജിത, എന്തൊരു ഭംഗിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

‘തൂവെള്ള സാരിയിൽ മാലാഖയെ പോലെ നടി സുജിത, എന്തൊരു ഭംഗിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

1983-ൽ ഇറങ്ങിയ അബ്ബാസ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി സുജിത. 41 ദിവസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു അത്. 15 വർഷത്തിൽ അധികം തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായി സുജിത വേഷമിടുകയും ചെയ്തിട്ടുണ്ട്. ടെലിവിഷൻ രംഗത്തേക്ക് എത്തുന്നത് 1998-ലാണ്. മേൽവിലാസം ശരിയാണ് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്.

നൂറിന് അടുത്ത് സിനിമകളിൽ ബാലതാരമായും അല്ലാതെയും സുജിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ സജീവമായി നില്കുന്നത് സീരിയൽ രംഗത്താണ്. സ്റ്റാർ വിജയ് ചാനലിൽ വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന പാണ്ഡ്യൻ സ്റ്റോറീസ് എന്ന സീരിയലിൽ പ്രധാന വേഷം ചെയ്യുന്നത് സുജിതയാണ്. മലയാളത്തിലെ സ്വാന്തനം സീരിയലിന്റെ തമിഴാണ് പാണ്ഡ്യൻ സ്റ്റോറീസ്.

ഇവിടെ ചിപ്പി അവതരിപ്പിക്കുന്ന റോളിലാണ് അവിടെ സുജിത അഭിനയിക്കുന്നത്. മലയാള ടെലിവിഷൻ സീരിയലുകളിൽ ഹിറ്റായ ഹരിചന്ദനം എന്ന സീരിയലിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി സുജിത മാറിയിരുന്നു. തെലുങ്ക് സീരിയലുകളിലും സുജിത അഭിനയിച്ചിട്ടുണ്ട്. ആഡ് ഫിലിം സംവിധായകനായ ധനുഷാണ് താരത്തിന്റെ ഭർത്താവ്. ഒരു മകനുമുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ സുജിതയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 1.2 മില്യൺ ഫോളോവേഴ്സ് ആണ് ഉള്ളത്. കൂടുതലും സാരി പോലെയുള്ള വേഷങ്ങളിലാണ് സുജിത തിളങ്ങാറുള്ളത്. ഇപ്പോഴിതാ തൂവെള്ള നിറത്തിലെ സാരിയിൽ ഒരു മാലാഖയെ പോലെ ശോഭിച്ച് തിളങ്ങുന്ന തന്റെ ഫോട്ടോസ് സുജിത പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഗോകുൽ കൃഷ്ണനാണ് ഫോട്ടോസ് എടുത്തത്. സൂര്യയാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തത്.

CATEGORIES
TAGS