‘ഫോണിലൂടെ ടൈം ട്രാവൽ!! വിശാലിന്റെ ‘മാർക്ക് ആന്റണി’ ഗംഭീര ടീസർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

വിശാലും എസ്.ജെ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന മാർക്ക് ആന്റണിയുടെ ഗംഭീര ടീസർ പുറത്തിറങ്ങി. അധിക് രവിചന്ദ്രൻ തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ടൈം ട്രാവൽ സിനിമയാണ്. തമിഴിൽ നിന്ന് വീണ്ടുമൊരു ടൈം ട്രാവൽ വരുമ്പോൾ ഈ തവണയും വ്യത്യസ്തമായ രീതി കൊണ്ടുവരാൻ പ്രതേകം ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ടെലിഫോണിലൂടെയാണ് ടൈം ട്രാവൽ സാധ്യമാകുന്നത്.

എസ്.ജെ സൂര്യ ഇതിന് മുമ്പ് ചിമ്പുവിന് ഒപ്പം ഒരു ടൈം ട്രാവൽ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. വ്യത്യസ്തമായ പല ഗെറ്റപ്പുകളിലാണ് വിശാലും എസ്.ജെ സൂര്യയും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ നൽകുന്ന ഒരു ടീസർ തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇവരെ കൂടാതെ വേറെയും നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

പഴയകാലഘട്ടവും പുതിയ കാലഘട്ടവും കാണിച്ചിരിക്കുന്ന മേക്കോവറുകൾ തന്നെയാണ് കൈയടി അർഹിക്കുന്നത്. ഒരു ഗ്യാങ്‌സ്റ്റർ ടൈം ട്രാവൽ ചിത്രമായിരിക്കും മാർക്ക് ആന്റണി. മാർക്ക് ആയിട്ട് എസ്.ജെ സൂര്യയും ആന്റണിയായിട്ട് വിശാലമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദളപതി വിജയ് ആണ് ടീസർ റിലീസ് ചെയ്തത്.

ഋതു വർമ്മ, അഭിനയ എന്നിവരാണ് നായികമാരായി അഭിനയിച്ചിരിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ക്യാമറ ചെയ്തിരിക്കുന്നത്. ടീസർ ഇറങ്ങിയ മണിക്കൂറുകൾ കൊണ്ട് രണ്ട് മില്യൺ കാഴ്ചക്കാരായി കഴിഞ്ഞു. സിനിമയുടെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിട്ടില്ല. ഒരു ഫെസ്റ്റിവൽ സീസണിൽ പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കാൻ മാർക്ക് ആന്റണി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.