‘അവധി ആഘോഷിക്കാൻ ലണ്ടനിലേക്ക് പറന്ന് നമിത പ്രമോദ്, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി സീരിയലുകളിൽ അഭിനയിച്ച് പിന്നീട് മലയാള സിനിമയിൽ അറിയപ്പെടുന്ന നായികാ നടിയായി മാറിയ താരമാണ് നടി നമിത പ്രമോദ്. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ നായികയായി അഭിനയിച്ച നമിത ഇന്ന് മലയാളത്തിൽ ഏറെ തിരക്കുള്ള നടിയാണ്. കഴിഞ്ഞ 2-3 വർഷം അധികം സിനിമകൾ ചെയ്യാതെ ഇരുന്ന നമിത പ്രമോദ് ഈ വർഷം നിരവധി സിനിമകളാണ് കമ്മിറ്റ് ചെയ്തിരിക്കുന്നത്.

ആറ് സിനിമകളാണ് നമിത അഭിനയിക്കുന്നത് അന്നൗൺസ് ചെയ്തിട്ടുള്ളത്. ഏറെ തിരക്കുള്ള വർഷമായിരുന്നിട്ടും നമിത ഒരു ഇടവേള എടുത്ത് അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുകയാണ്. അനിയത്തിക്ക് ഒപ്പം നമിത യുകെയിലെ ലണ്ടനിൽ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. “ലണ്ടനെ കുറിച്ച് എല്ലാം..” എന്ന ക്യാപ്ഷനോടെയാണ് നമിത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

മിനി സ്കർട്ടും ടോപ്പും ഓവർ കോട്ടും ധരിച്ച് ഹോട്ട് ലുക്കിലാണ് നമിത ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്. മിയ, മേഘ മാത്യു തുടങ്ങിയ താരങ്ങളും പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. നമിതയുടെ ഏറ്റവും അടുത്ത സുഹൃത്തും നടൻ ദിലീപിന്റെ മകളുമായ മീനാക്ഷി ഈ അടുത്തിടെ ഫ്രാൻസിൽ പോയിരുന്നു. അതുകൊണ്ട് തന്നെ സുഹൃത്തുക്കൾ ഒരുമിച്ചാണ് ഈ ട്രിപ്പ് പ്ലാൻ ചെയ്തതെന്ന് ആരാധകർ ചോദിക്കുന്നു.

ഈശോ എന്ന സിനിമയാണ് നമിതയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയത്. ഈ വർഷം നമിത ഒരു സംരംഭകയായും തുടക്കം കുറിച്ചിട്ടുണ്ട്. കൊച്ചി പനമ്പിള്ളി നഗറിൽ ഒരു കഫേയാണ് നമിത ആരംഭിച്ചത്. രജനി, ഇരവ് എന്നിവയാണ് നമിതയുടെ അടുത്തതായി ഇറങ്ങാനുള്ള സിനിമകൾ. എന്റെ മാനസപുത്രി എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് നമിത ജനങ്ങൾക്ക് പ്രിയങ്കരിയായി മാറിയത്.


Posted

in

by