‘ആരും നോക്കിയിരുന്നു പോകും!! വെള്ളരി പ്രാവിനെ പോലെ നടി ഹണി റോസ്..’ – വീഡിയോ വൈറൽ

സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളാണ് നമ്മുടെ സ്വന്തം ഹണിറോസ്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലായി നിരന്തര സാന്നിധ്യമായി കഴിഞ്ഞു ഹണി റോസ്. 2005 ൽ മണിക്കുട്ടൻ നായകനായ ബോയ്‌ഫ്രണ്ട്‌ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് ഹണി റോസ്. 2007-ൽ മുതൽ കനവ് എന്ന ആദ്യ തമിഴ് ചിത്രം. 2008-ൽ ആലയം എന്ന തെലുങ്ക് അരങ്ങേറ്റ ചിത്രം.

അതിന് ശേഷം അജന്ത എന്ന കന്നഡ അരങ്ങേറ്റ ചിത്രം. സൗണ്ട് ഓഫ് ബൂട്ട്, ഉപ്പുകണ്ടം ബ്രതെഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു. ചില ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയതോടെ താരത്തിന്റെ സ്വീകാര്യത കുറഞ്ഞു വന്നു. എന്നാൽ 2012-ൽ റിലീസായ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ താരം വീണ്ടും മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ട് തിരിച്ചു വരവ് നടത്തി. പിന്നീട് അങ്ങോട്ട് കൈനിറയെ ചിത്രങ്ങൾ ആയിരുന്നു.

ഹോട്ടൽ കാലിഫോർണിയ, താങ്ക്യു, അഞ്ചു സുന്ദരികൾ, ബഡ്ഡി, ദൈവത്തിന്റെ സ്വന്തം ക്ലിറ്റസ്, റിംഗ് മാസ്റ്റർ, വൺ ബൈ ടു, സർ സിപി, കുമ്പസാരം, അവരുടെ രാവുകൾ, ചങ്ക്‌സ്, ചാലക്കുടിക്കാരൻ ചങ്ങാതി, ഇട്ടിമാണി, ബിഗ് ബ്രദർ, പട്ടംപൂച്ചി, മോൺസ്റ്റർ, വീര സിംഹ റെഡഢി, തുടങ്ങി മുപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് ഹണി റോസ്.

ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങലാണ് വൈറൽ. വിപിൻ ബാബു, അഖിൽ എന്നിവർ എടുത്ത ചിത്രങ്ങളാണ് ഇവ. ഒരു ക്രീം വൈറ്റ് നിറത്തിലെ ഔട്ട് ഫിറ്റാണ് ഹണി റോസ് ധരിച്ചിരിക്കുന്നത്. രഞ്ജു രഞ്ജിമാർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഷിക്കു ജെ എടുത്ത വീഡിയോയും ഹണി പങ്കുവച്ചിട്ടുണ്ട്. അതിന് താഴെ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.