സിനിമ പിന്നണി ഗായികയായി മലയാളികൾക്ക് സുപരിചിതയായി മാറിയ ഒരാളാണ് അഭയ ഹിരണ്മയി. തിരുവനന്തപുരം സ്വദേശിനിയായ അഭയ അമ്മയുടെ കീഴിൽ സംഗീതത്തിന്റെ ആദ്യ പാഠം പഠിച്ച ശേഷം പഠനത്തിൽ ശ്രദ്ധ കൊടുക്കുകയും പിന്നീട് എഞ്ചിനീയറിംഗ് പഠനം നിർത്തി വീണ്ടും സംഗീത ലോകത്തേക്ക് തന്നെ എത്തുകയും ചെയ്തിരുന്നു. 2014-ൽ പിന്നണി ഗായികയായി തുടക്കം കുറിക്കുകയും ചെയ്തു.
ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഇറങ്ങിയ സിനിമയിലൂടെ ആയിരുന്നു അഭയയുടെ പ്രവേശനം. പിന്നീട് ഗോപിയുടെ സംഗീതത്തിൽ തന്നെ നിരവധി സിനിമകളിൽ പാടി. ഇരുവരും തമ്മിൽ ലിവിങ് റിലേഷൻ ഷിപ്പിലും ആയിരുന്നു. പക്ഷേ കഴിഞ്ഞ വർഷമാണ് ഇരുവരും തമ്മിൽ പിരിഞ്ഞെന്ന കാര്യം ആരാധകർ അറിയുന്നത്. ഗോപി സുന്ദർ മറ്റൊരു ഗായികയായ അമൃതയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച വിവരം പുറത്തുവന്നപ്പോഴാണ് പലരും ഇത് അറിയുന്നത്.
ഇരുവരും പിരിഞ്ഞ ശേഷം അഭയ സംഗീതത്തിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കുകയും മ്യൂസിക് ബാൻഡ് തുടങ്ങുകയും ഷോകളും പരിപാടികളുമായി മുന്നോട്ട് പോവുകയും ചെയ്തു. ചില സിനിമകളിലും അതിന് ശേഷം പാടി. വേറിട്ട ഒരു ശബ്ദത്തിന് ഉടമ കൂടിയാണ് അഭയ. മലയാളത്തിന് പുറമേ തെലുങ്കിലും അഭയ പാടിയിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസമായിരുന്നു അഭയയുടെ മുപ്പത്തിനാലാം ജന്മദിനം.
ജന്മദിനത്തിന് തനിക്ക് ആശംസകൾ നേർന്ന എല്ലാവർക്കും അഭയ നന്ദി പറയുകയും ചെയ്തിരുന്നു. സുഹൃത്തുക്കളും കുടുംബത്തിനും ഒപ്പം തന്റെ ജന്മദിനം ആഘോഷിച്ചെന്ന് അഭയ കുറിച്ചു. അതുപോലെ ജന്മദിനം പ്രമാണിച്ച് വയനാട്ടിലെ ലാൻഡ്സ് ഏൻഡ് റിസോർട്ടിൽ സമയം ചിലവഴിച്ചിരിക്കുകയാണ് താരം. ഷോർട്സിൽ കട്ട ഫ്രീക്കത്തിയായി അഭയ ജനമനസ്സുകളിൽ സ്ഥാനം പിടിച്ചുപറ്റുകയും ചെയ്തിരുന്നു.