‘പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിക്കുന്നു!! സാരിയിൽ ഹോട്ടായി നടി സാധിക..’ – ഫോട്ടോസ് വൈറൽ

സിനിമ, സീരിയൽ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയതെങ്കിലും അതിന് മുമ്പ് തന്നെ അഭിനയത്തിൽ സജീവമായി നിൽക്കുന്ന ഒരാളാണ് സാധിക. ഇപ്പോൾ സീരിയലിൽ നിന്ന് വിട്ട് സിനിമയിൽ മാത്രം അഭിനയിക്കാൻ താല്പര്യം കാണിക്കുകയാണ് സാധിക.

ഇതിന്റെ കൂട്ടത്തിൽ മോഡലിംഗ് രംഗത്തും സജീവമായി നിൽക്കുന്നുണ്ട് സാധിക. ഇപ്പോഴിതാ സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ തന്റെ പുത്തൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സാധിക. അനീഷ് മോട്ടീവ് പിക്സ് എടുത്ത ഫോട്ടോസാണ് സാധിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ അടുത്തിടെയായിരുന്നു സാധിക തന്റെ മുപ്പത്തിനാലാം ജന്മദിനം ആഘോഷിച്ചിരുന്നത്.

എങ്കിൽ സാരിയിലുള്ള സാധികയുടെ ഫോട്ടോസിന് താഴെ പ്രായമൊക്കെ വെറും നമ്പർ മാത്രമാണെന്നാണ് കമന്റ് ഇട്ടിരിക്കുന്നത്. സാരിയിൽ ഇത്രയും ഹോട്ടായി കാണുന്ന ഒരു സിനിമ, സീരിയൽ താരമില്ലെന്നും ആരാധകരിൽ ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്. “എളിമയുള്ളതും ഹോട്ടായും ഒരേപോലെ കാണാനുള്ള ഏറ്റവും ലളിതമായ മാർഗം സാരി ധരിക്കുക എന്നതാണ്..”, ഇതായിരുന്നു സാധിക ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്.

സാരി ധരിച്ചാൽ ആളുകൾ ശ്രദ്ധ നേടാൻ പറ്റുമെന്നും സാധിക ഒരു പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. നാടൻ വേഷങ്ങൾ ആയാലും മോഡേൺ വസ്ത്രമായാലും സാധികയെ ഗ്ലാമറസായി ആരാധകർ കാണാറുണ്ട്. മോൺസ്റ്റർ, പാപ്പൻ തുടങ്ങിയ സൂപ്പർസ്റ്റാർ സിനിമകളിലാണ് സാധിക അവസാനമായി അഭിനയിച്ചത്. 2012-ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് ആണ് ആദ്യ സിനിമ. 2009-ൽ മോഡലിംഗ് മേഖലയിൽ നിന്നായിരുന്നു തുടക്കം.


Posted

in

by