‘കേക്ക് മുറിച്ച് ജന്മദിന ആഘോഷിച്ച് സാനിയ, ഗ്ലാമറസ് റാണിക്ക് ആശംസ പെരുമഴ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ചുരുങ്ങിയ കാലയിളവിൽ തന്റേതായ സ്ഥാനം നേടിയെടുത്ത യുവനടിയാണ് സാനിയ. ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയിൽ നിന്ന് ഇന്ന് അറിയപ്പെടുന്ന അഭിനയത്രിയായി സാനിയ മാറി കഴിഞ്ഞു. മലയാള സിനിമയിൽ സാനിയയെ പോലെ ഫാഷൻ സെൻസുള്ള ഒരു നായികയുണ്ടോ ഇന്നെന്ന് സംശയമാണ്. സാനിയ ഇടുന്ന പലതരം വേഷങ്ങളും താരത്തിന് ചേരുന്ന രീതിയിലുള്ളതാണ്.

ഏത് വേഷത്തിൽ വന്നാലും സാനിയയെ കാണാൻ പൊളിയാണെന്ന് ആരാധകരും പറയുന്നു. ഈ കഴിഞ്ഞ ഏപ്രിൽ ഇരുപതിനായിരുന്നു സാനിയയുടെ ഇരുപത്തിയൊന്നാം ജന്മദിനം. ഈ തവണ ജന്മദിനത്തിൽ സാനിയ കെനിയയിലായിരുന്നു. ഒരു സോളോ ട്രിപ്പാണ് ഈ തവണ സാനിയ പോയത്. അതുകൊണ്ട് തന്നെ സാനിയയുടെ സുഹൃത്തുകൾക്ക് വേണ്ടി പ്രതേകം ഒരു ജന്മദിനാഘോഷം നടന്നിരിക്കുകയാണ്.

നീല ഗൗണിൽ അതീവ ഗ്ലാമറസ് ലുക്കിൽ തന്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിമനോഹരമായ ഒരു കേക്കാണ് ജന്മദിനത്തിന് വേണ്ടി ഒരുക്കിയത്. സാനിയയുടെ ഉറ്റുസുഹൃത്തായ യാമിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇരുപത്തിയൊന്ന് വയസ്സ് ആയിട്ടേ ഉള്ളോ എന്നാണു പലരും കമന്റിലൂടെ ചോദിച്ചിരിക്കുന്നത്. ഇത് കൂടാതെ ആശംസകളുടെ പെരുമഴയാണ് കമന്റിലൂടെ ലഭിച്ചിരിക്കുന്നത്.

ഒരുപാട് സിനിമകൾ ഒന്നും ചെയ്യുന്ന ഒരാളായി സാനിയ കാണാറില്ല. കഴിഞ്ഞ വർഷമിറങ്ങിയ സാറ്റർഡേ നൈറ്റാണ് സാനിയയുടെ അവസാനം ഇറങ്ങിയ സിനിമ. അതിന് ശേഷം പുതിയ സിനിമകൾ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല. എങ്കിലും സാനിയ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർ ആയതുകൊണ്ട് തന്നെ അല്ലാതെ തന്നെ ധാരാളം സമ്പാദിക്കുന്നുണ്ട്. ധാരാളം ഡാൻസ് വീഡിയോസും സാനിയ പങ്കുവെക്കാറുണ്ട്.