‘യാ മോനെ ഇത്രയും പ്രതീക്ഷിച്ചില്ല!! പച്ചയിൽ അതീവ ഗ്ലാമറസ് ലുക്കിൽ നടി ശ്രിന്ദ..’ – വീഡിയോ വൈറൽ

സിനിമയിൽ സഹസംവിധായകയായി തുടങ്ങുകയും പിന്നീട് മലയാള സിനിമയിലെ മികച്ച സഹനടിമാരിൽ ഒരാളായി മാറുകയും ചെയ്ത താരമാണ് നടി ശ്രിന്ദ. സിനിമയിൽ ചെറിയ റോളുകളിൽ അഭിനയിച്ച് തുടങ്ങിയ ശ്രിന്ദ അന്നയും റസൂലിലെയും റോളിലൂടെ ജനങ്ങളുടെ സുപരിചിതയായി മാറി. അതിന് ശേഷം 1983-ൽ നിവിൻ പൊളിയുടെ നായികയായി സുശീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടി.

ഇന്നും പ്രേക്ഷകർ ശ്രിന്ദയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നതും ആ കഥാപാത്രമാണ്. നായികയായും സഹനടിയായും ഓരോ വേഷങ്ങൾ ശ്രിന്ദ അവതരിപ്പിച്ചുകൊണ്ടേയിരുന്നു. മിക്ക വർഷങ്ങളിലും കൈനിറയെ സിനിമകളും മികച്ച കഥാപാത്രങ്ങളുമാണ് ശ്രിന്ദ അവതരിപ്പിച്ചത്. ഈ വർഷമിറങ്ങിയ ഇരട്ട എന്ന ചിത്രത്തിലാണ് അവസാനമായി ശ്രിന്ദയുടെ പുറത്തിറങ്ങിയത്.

ഭീഷ്മപർവം, ഫ്രീഡം ഫൈറ്റ്, കുറ്റവും ശിക്ഷയും, പന്ത്രണ്ട്, മെ ഹും മൂസ എന്നിവയായിരുന്നു കഴിഞ്ഞ വർഷമിറങ്ങിയ ശ്രിന്ദയുടെ സിനിമകൾ. ലഭിക്കുന്ന ഏത് കഥാപാത്രവും ശ്രിന്ദ ഭംഗിയായി ചെയ്യാറുണ്ട്. പല നടിമാർക്കും ചെയ്യാൻ സാധിക്കാത്ത കോമഡി റോളുകൾ ശ്രിന്ദ വളരെ മനോഹരമായി അവതരിപ്പിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ശ്രിന്ദയും മറ്റ് നടിമാരെ പോലെ തന്നെ വളരെ സജീവമായി നിൽക്കാറുണ്ട്.

ഇപ്പോഴിതാ നടിയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. ശ്രിന്ദയിൽ നിന്ന് ഇങ്ങനെയൊരു ഐറ്റം ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പച്ച നിറത്തിലെ ഔട്ട് ഫിറ്റിൽ സൂര്യ കിരണങ്ങളിൽ തിളങ്ങി നിൽക്കുന്ന ശ്രിന്ദയെ ആണ് കാണാൻ സാധിക്കുന്നത്. അൻഷിഫ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാറാ മേക്കോവറാണ് ശ്രിന്ദയ്ക്ക് ഇതിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്.