‘നടി സാമന്തയുടെ പ്രതിമ വച്ച് അമ്പലം നിർമിച്ച് കടുത്ത ആരാധകൻ..’ – ഇതെന്ത് തേങ്ങയെന്ന് സോഷ്യൽ മീഡിയ

പ്രശസ്ത തെന്നിന്ത്യൻ സിനിമ താരമായ നടി സാമന്ത തന്റെ മുപ്പത്തിയാറാം ജന്മദിനം ഈ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ഏപ്രിൽ 28-നായിരുന്നു സാമന്തയുടെ ജന്മദിനം. ജന്മദിനത്തിൽ സാമന്തയ്ക്ക് ഒരു കടുത്ത ആരാധകന്റെ വക പ്രതേക സമ്മാനമാണ് ലഭിച്ചിരിക്കുന്നത്. സാമന്തയുടെ പേരിൽ ഒരു അമ്പലം നിർമ്മിച്ചിരിക്കുകയാണ് ആരാധകൻ. തെന്നിന്ത്യയിൽ ഇതിന് മുമ്പും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട്.

താരങ്ങളുടെ പേരിൽ അമ്പലം നിർമ്മിച്ച സംഭവങ്ങൾ കേൾക്കാറുണ്ടെങ്കിലും അതിന്റെ ചിത്രങ്ങൾ അധികം പുറത്തുവരാറില്ല. ആന്ധ്രാപ്രദേശുകാരനായ തെന്നാലീ സന്ദീപാണ് സാമന്തയുടെ പേരിൽ അമ്പലം പണിതത്. സന്ദീപ് സ്വന്തം ഗ്രാമമായ ആലപ്പാടില്‍ അമ്പലം പണിത്തിരിക്കുന്നത്. സാമന്തയുടെ രൂപമുള്ള പ്രതിമയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. സാമന്തയുടെ ജന്മദിനത്തിലാണ് അമ്പലം തുറന്നത്.

മയോസിറ്റിസ് ബാധിച്ച സാമന്തയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ തീർത്ഥയാത്ര നടത്തിയിട്ടുള്ള ഒരാളാണ് സന്ദീപ്. സാമന്ത സിനിമയിൽ വന്ന നാൾ മുതൽക്ക് തന്നെ സന്ദീപ് താരത്തിന്റെ കടുത്ത ആരാധകനാണ്. സാമന്ത നിരവധി കുടുംബങ്ങൾ സഹായിച്ചിട്ടുണ്ടെന്നും ആ മനസാണ് തന്നെ ആകർഷിച്ചത് എന്നും ആരാധകൻ പറയുന്നു. അതെ സമയം സാമന്തയുടെ പ്രതിമയുടെ ഫോട്ടോ വന്നതോടെ ട്രോളുകൾ എത്തിയിട്ടുണ്ട്.

ഇതിൽ സാമന്ത എന്ത്യേ എന്നാണ് പലരും ചോദിക്കുന്നത്. സാമന്തയുടെ രൂപം ആണെന്ന് പറഞ്ഞ് ശില്പി ആരാധകനെ പറ്റിച്ചുവെന്നാണ് പലരും പറയുന്നത്. ഇത്തരം ആരാധന കൊണ്ട് ഇദ്ദേഹം എന്ത് തേങ്ങയാണ് ഉദ്ദേശിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. അതെ സമയം സാമന്ത പ്രധാന വേഷത്തിൽ എത്തിയ ശകുന്തളമാണ് അവസാനമായി പുറത്തിറങ്ങിയത്. ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ചെയ്തു.