‘അവധി ആഘോഷിക്കാൻ വീണ്ടും മാലിദ്വീപിൽ, ഹോട്ട് ലുക്കിൽ തിളങ്ങി പ്രിയ വാര്യർ..’ – ഫോട്ടോസ് വൈറൽ

സിനിമയിലെ ഒരു ഗാനരംഗത്തിൽ കണ്ണിറുക്കി കാണിച്ച് ലോകം എമ്പാടും അറിയപ്പെടുന്ന വൈറൽ താരമായി മാറിയ ഒരാളാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒറ്റ രാത്രി നേരം വെളുത്തപ്പോൾ പ്രിയ വാര്യർക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകർ കൂടുകയും ഒരു മലയാളിക്ക് മിന്നും വേഗത്തിൽ ഫോളോവേഴ്സ് കൂടുന്ന കാഴ്ചയും നമ്മുക്ക് കാണാൻ സാധിച്ചു. ആദ്യ സിനിമയായ ഒരു അടാർ ലവിലെ ഒരു ഗാനരംഗമാണ് പ്രിയയുടെ ജീവിതം മാറ്റിമറിച്ചത്.

സിനിമ തിയേറ്ററിൽ ഇറങ്ങിയപ്പോൾ വലിയ പരാജയം ആയിരുന്നെങ്കിലും പ്രിയയ്ക്ക് ആ സിനിമ കൊണ്ട് നേട്ടങ്ങളെ ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ. പ്രിയ വാര്യർ ഇന്ന് തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും അരങ്ങേറി തന്റെ കഴിവ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തെന്നിന്ത്യയിൽ തമിഴിൽ ഒഴികെ മറ്റ് മൂന്ന് ഭാഷകളിലും പ്രിയ വാര്യർ അഭിനയിച്ചു കഴിഞ്ഞു. വൈകാതെ തമിഴിലും പ്രിയ വാര്യരുടെ കാൽവെപ്പ് ഉണ്ടാകാം.

സിനിമയ്ക്ക് പുറത്തും പ്രിയ ഓളമുണ്ടാക്കി. സമൂഹ മാധ്യമങ്ങളിൽ പ്രിയ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് ലക്ഷ കണക്കിന് ലൈകുകളാണ് വാരിക്കൂട്ടുന്നത്. ഹിന്ദിയിൽ മൂന്നും മലയാളത്തിലും കന്നഡയിലും ഓരോ സിനിമകൾ വീതം പ്രിയയുടെ അടുത്തതായി വരാനുണ്ട്. ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകൾ പ്രിയയ്ക്ക് ഇല്ല.

പ്രിയ ഒരിക്കൽ കൂടി ഈ അവധി ആഘോഷിക്കാൻ വേണ്ടി മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്. മാലിദ്വീപിൽ നിന്നുള്ള ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് താരം അവിടെ എത്തിയ കാര്യം ആരാധകർ പോലും അറിയുന്നത്. ഷോർട്സിൽ ഹോട്ട് ലുക്കിൽ ആരെയും മയക്കിയ ലുക്കിലാണ് പ്രിയ വാര്യർ തിളങ്ങിയത്. എന്തൊരു ഗ്ലാമറാണ് ഈ വേഷത്തിൽ കാണാൻ എന്ന് ആരാധകരിൽ ചിലർ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.