Tag: Samantha
-
‘അഡ്വാൻസ് തുകകൾ തിരിച്ചുനൽകി നടി സമാന്ത, അഭിനയത്തിന് ഇടവേള എടുക്കാൻ താരം..’ – റിപ്പോർട്ട് ഇങ്ങനെ
തെന്നിന്ത്യൻ താരസുന്ദരിയായ നടി സമാന്ത അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. അതും നീണ്ട ഇടവേള എടുക്കാൻ തന്നെയാണ് സമാന്ത തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ സിനിമകൾക്ക് വേണ്ടി വാങ്ങിച്ച അഡ്വാൻസ് തുകകൾ തിരിച്ചു നൽകിയതായും തെലുങ്ക് മാധ്യമങ്ങളിൽ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. നിലവിൽ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങൾ പൂർത്തീകരിക്കും. പുതിയതായി വരുന്ന സിനിമകൾ ഒന്നും തന്നെ സമാന്ത സൈൻ ചെയ്യുന്നില്ല. മുമ്പ് സൈൻ ചെയ്തു ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലാത്ത സിനിമകളുടെ അഡ്വാൻസ് ആണ് സമാന്ത തിരികെ നൽകിയിരിക്കുന്നത്.…
-
‘നടി സാമന്തയുടെ പ്രതിമ വച്ച് അമ്പലം നിർമിച്ച് കടുത്ത ആരാധകൻ..’ – ഇതെന്ത് തേങ്ങയെന്ന് സോഷ്യൽ മീഡിയ
പ്രശസ്ത തെന്നിന്ത്യൻ സിനിമ താരമായ നടി സാമന്ത തന്റെ മുപ്പത്തിയാറാം ജന്മദിനം ഈ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ഏപ്രിൽ 28-നായിരുന്നു സാമന്തയുടെ ജന്മദിനം. ജന്മദിനത്തിൽ സാമന്തയ്ക്ക് ഒരു കടുത്ത ആരാധകന്റെ വക പ്രതേക സമ്മാനമാണ് ലഭിച്ചിരിക്കുന്നത്. സാമന്തയുടെ പേരിൽ ഒരു അമ്പലം നിർമ്മിച്ചിരിക്കുകയാണ് ആരാധകൻ. തെന്നിന്ത്യയിൽ ഇതിന് മുമ്പും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട്. താരങ്ങളുടെ പേരിൽ അമ്പലം നിർമ്മിച്ച സംഭവങ്ങൾ കേൾക്കാറുണ്ടെങ്കിലും അതിന്റെ ചിത്രങ്ങൾ അധികം പുറത്തുവരാറില്ല. ആന്ധ്രാപ്രദേശുകാരനായ തെന്നാലീ സന്ദീപാണ് സാമന്തയുടെ പേരിൽ അമ്പലം പണിതത്. സന്ദീപ്…
-
‘ഇതെന്താണ് സൗന്ദര്യ ദേവതയോ!! സാമന്ത നായികയാകുന്ന ‘ശാകുന്തളം’ ഗാനം പുറത്തിറങ്ങി..’ – വീഡിയോ കാണാം
തെന്നിന്ത്യൻ താരസുന്ദരി സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രമാണ് ശാകുന്തളം. കാളിദാസിന്റെ അഭിജ്ഞാന ശാകുന്തളത്തിലെ ശകുന്തളയായി സാമന്ത അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ഗുണശേഖർ ആണ്. നീലിമ ഗുണയുടെ ചിത്രത്തിന്റെ നിർമ്മാതാവ്. ഏറെ പ്രതീക്ഷയോടെ സാമന്തയുടെ ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ശാകുന്തളം. 80 കോടിയാണ് ബഡ്ജറ്റ്. ശകുന്തളയായി സാമന്ത എത്തുമ്പോൾ ദുഷ്യന്തനായി അഭിനയിക്കുന്ന മലയാളി താരമായ ദേവ് മോഹൻ ആണ്. ഏപ്രിൽ പതിനാലിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മല്ലികേ മല്ലികേ…
-
‘വീട്ടിൽ അടങ്ങി ഇരിക്കാനാണ് പലരും ആ സമയത്ത് പറഞ്ഞത്, പക്ഷേ ഞാൻ അത് ചെയ്തു..’ – സാമന്ത പറയുന്നു
മലയാളികൾക്ക് ഉൾപ്പടെ ഏറെ ഇഷ്ടമുള്ള ഒരു തെന്നിന്ത്യൻ നടിയാണ് നടി സാമന്ത. വിവാഹ മോചിതയായ ശേഷം താൻ അനുഭവിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോൾ താരം മനസ്സ് തുറന്നിരിക്കുകയാണ്. പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് സാമന്ത പറഞ്ഞത്. പുഷ്പയിലെ ഡാൻസ് നമ്പർ ചെയ്യണ്ടെന്ന് പലരും തന്നോട് പറഞ്ഞെന്ന് താരം വെളിപ്പെടുത്തി. “വേർപിരിയലിന്റെ മധ്യത്തിലായിരുന്നു എനിക്ക് പുഷ്പയിലെ ‘ഊ ആണ്ടവ മാമ’ എന്ന പാട്ടിന്റെ ഓഫർ വന്നത്. പ്രഖ്യാപനം വന്നതിന് ശേഷം ഓരോ അഭ്യുദയകാംക്ഷികളും…
-
‘തൂവെള്ള സാരിയിൽ അഴക് റാണിയായി സാമന്ത, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
‘വിണ്ണൈതാണ്ടി വരുവായ’യുടെ തെലുങ്ക് പതിപ്പിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരസുന്ദരിയാണ് നടി സാമന്ത രൂത്ത് പ്രഭു. തമിഴിൽ തൃഷ നായികയായപ്പോൾ തെലുങ്കിൽ സാമന്തയാണ് ആ റോളിൽ അഭിനയിച്ചത്. അതിന് ശേഷം തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ച സാമന്ത അറിയപ്പെടുന്ന തെന്നിന്ത്യൻ താരസുന്ദരിയായി മാറി. 13 വർഷമായി സിനിമയിൽ അഭിനയിക്കുന്ന ഒരാളാണ് സാമന്ത. ആദ്യ സിനിമയിൽ ഒരുമിച്ച് അഭിനയിച്ച നാഗചൈതന്യ തന്നെ ജീവിതപങ്കാളിയായി സാമന്ത തിരഞ്ഞെടുത്തിരുന്നു. പക്ഷേ ആരാധകരെയും സിനിമ പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ട് സാമന്ത,…