‘അനിയത്തിക്ക് ഒപ്പം ലണ്ടനിൽ ചുറ്റിക്കറങ്ങി നമിത പ്രമോദ്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സീരിയൽ മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് നടി നമിത പ്രമോദ്. സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നമിത ഇന്ന് മലയാളത്തിൽ ഏറെ തിരക്കുള്ള യുവ നായികമാരിൽ ഒരാളാണ്. അമ്മേ ദേവി, വേളാങ്കണി മാതാവ് തുടങ്ങിയ പരമ്പരകളിലൂടെ തുടങ്ങിയ നമിത, എന്റെ മാനസപുത്രിയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തിരുന്നു.

ചെറിയ പ്രായത്തിൽ തന്നെ നായികയായും അഭിനയിച്ച് തുടങ്ങിയ നമിതയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. തന്റെ സിനിമ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് ഇപ്പോൾ ലണ്ടനിൽ അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുകയാണ് നമിത. അനിയത്തിക്ക് ഒപ്പം ലണ്ടനിൽ ചുറ്റിക്കറങ്ങുന്നതിന്റെ ചിത്രങ്ങൾ നമിത തന്നെ പങ്കുവച്ചിട്ടുമുണ്ട്. അവിടെയുള്ള സ്ഥലങ്ങളെല്ലാം നമിത കണ്ടുകൊണ്ടിരിക്കുകയാണ്.

ചിത്രങ്ങളിൽ നമിതയെ ഹോട്ട് ലുക്കിലാണ് കാണാൻ സാധിക്കുന്നത്. എമിലി ഇൻ പാരീസിലെ ലുക്ക് പോലെയുണ്ട് നമിതയെ കാണാൻ എന്ന് ആരാധകരും അതുപോലെ സിനിമാനടിയായ സുരഭി ലക്ഷ്മിയും കമന്റുകൾ ഇട്ടിട്ടുണ്ട്. ഈ വേഷത്തിൽ അതിസുന്ദരിയായിരിക്കുന്നു എന്ന് നടി ഗൗരി ജി കിഷനും കമന്റ് ഇട്ടിട്ടുണ്ട്. നിമിഷനേരംകൊണ്ട് തന്നെ നമിതയുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

അതേസമയം ജയസൂര്യ പ്രധാന വേഷത്തിൽ എത്തിയ ഈശോയാണ് നമിതയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. കാളിദാസിന് ഒപ്പമുള്ള രജനി, ഫസ്‌ലിൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന ഇരവ്, ഷൂട്ടിംഗ് പൂർത്തിയായ എതിരെ എന്നിവയാണ് അടുത്തതായി വരാനുള്ള നമിതയുടെ സിനിമകൾ. നമിത കൊച്ചി പനമ്പള്ളി നഗറിൽ സമ്മർ ടൗൺ എന്നൊരു കഫേയും ഈ വർഷം ആരംഭിച്ചിരുന്നു.