‘ബീസ്റ്റിലെ പാട്ടിന് കിടിലം ഡാൻസുമായി ബിഗ് ബോസ് താരം ശിവാനി നാരായണൻ..’ – വീഡിയോ വൈറൽ

‘ബീസ്റ്റിലെ പാട്ടിന് കിടിലം ഡാൻസുമായി ബിഗ് ബോസ് താരം ശിവാനി നാരായണൻ..’ – വീഡിയോ വൈറൽ

ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നായി അറിയപ്പെടുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായി എത്താൻ വേണ്ടി ആഗ്രഹിക്കുന്ന താരങ്ങൾ ഒരുപാട് പേരുണ്ട്. ബിഗ് ബോസിന്റെ മലയാളം പതിപ്പിന്റെ നാലാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളം ബിഗ് ബോസ് എന്നത് പോലെ തന്നെ മലയാളികൾ കാണുന്ന ഒന്നാണ് തമിഴ് ബിഗ് ബോസ്.

അവിടെ അഞ്ച് സീസണുകളാണ് കഴിഞ്ഞിട്ടുളളത്. ഇത് കൂടാതെ ഇതുവരെ പങ്കെടുത്തവരിൽ നിന്ന് ചിലരെ തിരഞ്ഞെടുത്ത് ബിഗ് ബോസ് അൾട്ടിമേറ്റ് എന്ന ഷോയും ഇപ്പോൾ നടക്കുന്നുണ്ട്. തമിഴ് ബിഗ് ബോസിലെ നാലാം സീസോണിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ശിവാനി നാരായണൻ. മത്സരത്തിന്റെ 98-മതെ ദിവസം താരം പുറത്തായിരുന്നു.

തമിഴ് പ്രേക്ഷകർക്ക് ബിഗ് ബോസിന് മുമ്പ് തന്നെ സുപരിചിതയായ താരമാണ് ശിവാനി. സീരിയലുകളിലും ടെലിവിഷൻ ഷോകളിലും പങ്കെടുത്തിട്ടുള്ള ഒരാളാണ് ശിവാനി. 20 വയസ്സ് മാത്രമാണ് ശിവാനിയുടെ പ്രായം. അതുകൊണ്ട് തന്നെ അഭിനയ മേഖലയിൽ ഒരുപാട് കാലം ഇനി നിലനിൽക്കാനുമുണ്ട്. ബിഗ് ബോസിൽ എത്തിയ ശേഷം ധാരാളം സിനിമകളിൽ നിന്ന് അവസരം താരത്തിന് ലഭിച്ചു.

അതിൽ ഒന്ന് ഷോയുടെ ഹോസ്റ്റായ കമൽ ഹാസൻ നായകനായി എത്തുന്ന വിക്രത്തിൽ ഒരു പ്രധാന വേഷത്തിൽ ശിവാനിയാണ് അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ശിവാനി. ഇപ്പോഴിതാ ശിവാനി വിജയ് നായകനായി എത്തുന്ന ബീസ്റ്റിലെ പുതിയ പാട്ടിന് കിടിലം ഡാൻസുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഷോർട്സിലാണ് ശിവാനിയുടെ ഡാൻസ്.

CATEGORIES
TAGS