‘മാറ്റങ്ങൾ ശ്രദ്ധിച്ച് തുടങ്ങുമ്പോൾ ഇത് എളുപ്പമാകും!! ശരീരഭാരം കുറച്ച് നടി അഭിരാമി..’ – ചിത്രങ്ങൾ വൈറൽ

സിനിമയിൽ നായകനോ നായികയായി വർഷങ്ങളായി തുടരണമെങ്കിൽ ഫിറ്റ് നെസ് ശ്രദ്ധിക്കേണ്ട അവസ്ഥ വളരെ പ്രധാനമാണ്. ഒരു നായകനടനെക്കാൾ ഈ കാര്യം ശ്രദ്ധിക്കേണ്ടത് നായികനടിക്ക് തന്നെയാണ്. പ്രതേകിച്ച് വിവാഹത്തിന് ശേഷം സിനിമയിൽ തുടരുന്ന പലർക്കും പിന്നീട് നായിക റോളുകൾ മാറി അമ്മ റോളും ചേച്ചി റോളുമൊക്കെ ലഭിക്കാറാണ് പതിവ്. മലയാളത്തിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

പക്ഷേ ഇപ്പോൾ മലയാള സിനിമയിൽ നടന്മാരെക്കാൾ തങ്ങളുടെ ശരീരം ശ്രദ്ധിക്കുന്നത് നടിമാരാണ്. ചിലർ വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ് നടത്തുകയും പഴയെ ലുക്കിനെക്കാൾ പൊളിയായി കാണപ്പെടുകയും ചെയ്യാറുണ്ട്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് നടി അഭിരാമി. ബാലതാരമായിട്ടാണ് ആ ചിത്രത്തിൽ താരം അഭിനയിച്ചത്.

പിന്നീട് പത്രം എന്ന സിനിമയിൽ സഹനടിയായി അഭിനയിച്ച അഭിരാമി, ഞങ്ങൾ സന്തുഷ്ടരാണ് എന്ൻ ചിത്രത്തിലൂടെ നായികയായി അരങ്ങേറി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിരാമി അഭിനയിച്ചു. വിവാഹം കഴിഞ്ഞ് 6 വർഷങ്ങൾക്ക് ശേഷം 2014-ൽ വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചുവന്ന അഭിരാമി പിന്നീട് ഇങ്ങോട്ട് സജീവമായി നിൽക്കാൻ തുടങ്ങി.

ഇപ്പോഴിതാ ശരീരഭാരം കുറച്ച് ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അഭിരാമി. “ഏതൊരു പരിവർത്തനത്തിനും സമയവും ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്. നിങ്ങൾ മാറ്റങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ ഇത് അൽപ്പം എളുപ്പമാകും.. ശക്തയായെന്ന് തോന്നുന്നു.. കട്ടിയുള്ളവളായി തോന്നുന്നു..”, അഭിരാമി മേക്കോവർ മിറർ സെൽഫികൾക്ക് ഒപ്പം കുറിച്ചു. നിരവധി ആരാധകരാണ് അഭിരാമിയെ അഭിനന്ദിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.