‘മിനി കൺട്രിമാൻ!! എന്റെ പ്രിയപ്പെട്ട ഭർത്താവ് നൽകിയ ജന്മദിന സമ്മാനം..’ – സന്തോഷം പങ്കുവച്ച് ഷീലു എബ്രഹാം
നിർമ്മാതാവായ എബ്രഹാം മാത്യുവിന്റെ ഭാര്യയും മലയാള സിനിമയിലേക്ക് വൈകിയെത്തിയ അഭിനയ ചാരുതയുമാണ് നടി ഷീലു എബ്രഹാം. ഭർത്താവ് നിർമ്മിച്ച വീപ്പിങ് ബോയ് എന്ന സിനിമയിലൂടെ തന്നെയാണ് ഷീലു എബ്രഹാം അഭിനയ രംഗത്തേക്ക് വരുന്നത്. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത കോമഡി ചിത്രമായ ഷീ ടാക്സിയാണ് ശീലുവിനെ മലയാളികൾക്ക് കൂടുതൽ സുപരിചിതയാക്കിയത്.
നായികയായും ചില സിനിമകളിൽ ഷീലു അഭിനയിച്ചിട്ടുണ്ട്. ശീലുവിന്റെ മിക്ക സിനിമകളുടെയും പ്രൊഡ്യൂസർ ഭർത്താവ് എബ്രഹാം മാത്യു ആണ്. അഭിനയിച്ച മിക്ക സിനിമകളും ശീലുവിന്റെ സൂപ്പർഹിറ്റായി മാറിയിട്ടുമുണ്ട്. കനൽ, ആടുപുലിയാട്ടം, പുത്തൻ പണം, സോളോ, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, സ്റ്റാർ, വിധി, ട്രോജൻ തുടങ്ങിയ മലയാള സിനിമകളിൽ ഷീലു എബ്രഹാം അഭിനയിച്ചിട്ടുണ്ട്.
ശീലുവിന്റെ ജന്മദിനത്തിന് ഭർത്താവ് കൊടുത്ത സർപ്രൈസ് സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിർമ്മാതാവായത് കൊണ്ട് തന്നെ എബ്രഹാം മാത്യുവിന് വളരെ സിംപിളായി നല്കാൻ കഴിയുന്നതാണെങ്കിലും സാധാരണ മലയാളികൾക്ക് ഇതൊരു അത്ഭുതം തന്നെയായിരിക്കും. മിനി കൺട്രിമാനാണ് ശീലുവിന് ഭർത്താവ് നൽകിയ ജന്മദിന സമ്മാനം.
“എന്റെ പ്രിയപ്പെട്ട ഭർത്താവ് നൽകിയ ജന്മദിന സമ്മാനം..” എന്ന ക്യാപ്ഷനോടെ ഷീലു തന്നെയാണ് ഈ സന്തോഷ വിശേഷം പങ്കുവച്ചിരിക്കുന്നത്. ഏകദേശം 58 ലക്ഷം രൂപയാണ് മിനി കൺട്രിമാന്റെ കൊച്ചിയിലെ ഓൺ റോഡ് വില എന്ന് പറയുന്നത്. 1998 സി.സി എൻജിനാണ് ഈ വാഹനത്തിനുള്ളത്. മലയാള സിനിമയിലെ പല താരങ്ങളും ഇതിനോടകം മിനി കൺട്രിമാൻ സ്വന്തമാക്കിയിട്ടുണ്ട്.