‘മ്യാരക മേക്കോവറായി പോയി!! ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ നടി നിരഞ്ജന..’ – ഫോട്ടോസ് വൈറൽ

സംവിധായകൻ രഞ്ജിത്ത് മലയാള സിനിമയിലേക്ക് ബാലതാരമായി കൊണ്ടുവന്ന താരമാണ് നടി നിരഞ്ജന അനൂപ്. നിരഞ്ജനയുടെ അടുത്ത ബന്ധു കൂടിയായ രഞ്ജിത്തിനോട് അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹം തന്റെ ചിത്രമായ ലോഹത്തിൽ അവസരം കൊടുക്കുകയും ആയിരുന്നു. നിരഞ്ജന കിട്ടിയ അവസരം ഒട്ടും മോശമാക്കുകയും ചെയ്തിട്ടില്ല എന്ന് വേണം പറയാൻ.

ലോഹത്തിലെ നിരഞ്ജനയെ കാണിക്കുന്ന സീനിൽ തന്നെ തിയേറ്ററിൽ പ്രേക്ഷകർ ഒരുപാട് കൈയടികൾ നൽകി സ്വീകരിച്ച രംഗങ്ങളിൽ ഒന്നായിരുന്നു. ആ സിനിമ കഴിഞ്ഞ് രഞ്ജിത്തിന്റെ തന്നെ പുത്തൻ പണത്തിൽ നിരഞ്ജന അഭിനയിക്കുകയുണ്ടായി. പിന്നീട് ഇങ്ങോട്ട് സ്വന്തം കഴിവുകൊണ്ട് തന്നെ മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച താരമാണ് നിരഞ്ജന. മൂന്നാമത്തെ സിനിമയിൽ തന്നെ നായികയായി അഭിനയിച്ചു.

സൈറ ഭാനു എന്ന സിനിമയിൽ അരുന്ധതി എന്ന അതിശക്തമായ കഥാപാത്രത്തെ നിരഞ്ജന അവതരിപ്പിച്ചു. ഇര, ബി.ടെക്, ചതുർമുഖം തുടങ്ങിയ സിനിമകളിലും നിരഞ്ജന ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബെർമുഡ, കിംഗ് ഫിഷ്, ത്രയം, ജോയ് ഫുൾ എൻജോയ് എന്നിവയാണ് നിരഞ്ജനയുടെ അടുത്തതായി ഇറങ്ങാനുള്ള മലയാള സിനിമകൾ. അന്യഭാഷയിൽ നിരഞ്ജന അഭിനയിക്കുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ വളരെ ആക്ടിവ് ആയിട്ടുള്ള നിരഞ്ജന ഇത് ആദ്യമായി ഒരു മേക്കോവർ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. നടൻ അർജുൻ അശോകന്റെ ഭാര്യയായ നിഖിതയുടെ ‘ദി റെയർ എഡിറ്റ്’ എന്ന ഫാഷൻ ബ്രാൻഡിന്റെ വസ്ത്രങ്ങളിലാണ് നിരഞ്ജന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ജിജോ ജയിംസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ആഷിഫ് മരക്കാറാണ് മേക്കപ്പ്. ചിത്രങ്ങൾ പൊളിയായിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.