‘യാ മോനെ, എന്തൊരു മാറ്റമാണ് ഇത്!! സാരിയിൽ ഹോട്ട് ലുക്കിൽ നടി ഹണി റോസ്..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ഗ്ലാമറസ് റോളുകൾ ചെയ്യുന്ന താരങ്ങൾ ഇന്നത്തെ കാലത്ത് ഒരുപാട് പേരുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കും അത്തരം റോളുകളിൽ നായികമാരെ കാണുന്നതിൽ വലിയ കുഴപ്പമില്ല എന്നതാണ് സത്യം. 6-7 വർഷങ്ങൾ മുമ്പ് വരെ സ്ഥിതി അത്തരത്തിൽ അല്ലായിരുന്നു. അതുകൊണ്ട് തന്നെ ആ കാലഘട്ടത്തിൽ ഗ്ലാമറസ് റോളുകളിലോ ഇന്റിമേറ്റ് രംഗങ്ങളിലോ അഭിനയിക്കാൻ നടിമാർ മടി കാണിച്ചിരുന്നു.

ആ സമയത്തും മലയാള സിനിമയിൽ അത്തരം റോളുകൾ ചെയ്ത മലയാളികളെ ഞെട്ടിച്ചിട്ടുള്ള ഒരാളാണ് നടി ഹണി റോസ്. മലയാള സിനിമയിലെ ഗ്ലാമറസ് ബ്യൂട്ടി ക്വീൻ എന്നറിയപ്പെടുന്ന ഹണി റോസ് സിനിമയിൽ 17 വർഷങ്ങൾ കഴിഞ്ഞെങ്കിലും പത്ത് വർഷത്തോളമായിട്ടാണ് താരം സജീവമായി അഭിനയിക്കാൻ തുടങ്ങിയത്. ഏതൊരു അഭിനയത്രിയും ചെയ്യാൻ മടിക്കുന്ന ഒരു കഥാപാത്രം ഹണി റോസ് തന്റെ കരിയറിൽ ചെയ്തിട്ടുണ്ട്.

ജയസൂര്യ നായകനായ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ അത്ര പെട്ടന്ന് മറന്നിട്ടുണ്ടാവില്ല. അത് കഴിഞ്ഞ് ഹോട്ടൽ കാലിഫോർണിയ, വൺ ബൈ ടു തുടങ്ങിയ സിനിമകളിൽ ചില രംഗങ്ങളിൽ ഹണി റോസിന് തിളങ്ങാൻ സാധിച്ചിട്ടുണ്ട്. മോഹൻലാലിൻറെ നായികയായി നിരവധി സിനിമകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

ഈ അടുത്തിടെയായി ഹണി റോസ് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ഉദ്‌ഘാടനങ്ങളിൽ ഹണി റോസ് എത്തുമ്പോഴുള്ള വീഡിയോസ് വളരെ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഒരു വീഡിയോ ഹണി റോസ് പങ്കുവച്ചിരിക്കുകയാണ്. ജയ്സൺ കൊച്ചുപറമ്പിലാണ് വീഡിയോ എടുത്തത്. മഞ്ജുവാണ് മേക്കപ്പ് ചെയ്തത്.


Posted

in

by