‘ഞാനും ഗോവയും!! വീണ്ടും വെക്കേഷൻ വൈബിൽ സാനിയ, ഹോട്ടാണല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘ഞാനും ഗോവയും!! വീണ്ടും വെക്കേഷൻ വൈബിൽ സാനിയ, ഹോട്ടാണല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇന്ന് ഒരുപാട് താരങ്ങളുണ്ട്. ഇവരിൽ പലരും സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നത് കൊണ്ട് മാത്രം ഒരുപാട് ആരാധകരുള്ളവരായി കാണാറുണ്ട്. ഒരുപക്ഷേ സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ കൂടിയും ബ്രാൻഡിംഗ് കൊണ്ടൊക്കെ ധാരാളം വരുമാനവും ഇവർ സമ്പാദിക്കാറുണ്ട്. സിനിമയിൽ ഗ്ലാമറസായി അധികം കണ്ടിട്ടില്ലെങ്കിലും ജീവിതത്തിൽ അത്തരത്തിൽ കാണുന്ന ഒരു നടിയാണ് സാനിയ ഇയ്യപ്പൻ.

ഗ്ലാമറസ് റാണി എന്നൊരു വിളിപ്പേരും ഇതിനോടകം സാനിയയ്ക്ക് വീണുകഴിഞ്ഞിട്ടുമുണ്ട്. ഏത് തരം വസ്ത്രങ്ങളിലും തിളങ്ങാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. അതിപ്പോൾ കേരള സാരി മുതൽ ബിക്കി.നി പോലെയുള്ള വേഷങ്ങളിൽ പോലും സാനിയയെ മലയാളികൾ കണ്ടിട്ടുണ്ട്. അതിന്റെയൊക്കെ പേരിൽ ചിലപ്പോഴൊക്കെ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് സാനിയ.

അതൊക്കെ ഒരാളുടെ വ്യക്തിസ്വാന്തന്ത്ര്യം ആണെന്ന് മനസ്സിലാക്കാൻ പല മലയാളികൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. വെക്കേഷൻ ലൈഫുകൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ഒരു താരമാണ് സാനിയ. പല രാജ്യങ്ങളിൽ ഈ ചെറിയ പ്രായത്തിൽ സാനിയ സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ പലസ്ഥങ്ങളിൽ സാനിയ പോയിട്ടുണ്ട്. യാത്രകളോടുള്ള സാനിയയുടെ പ്രിയം ഒട്ടും കുറവുവന്നിട്ടില്ല എന്നത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു.

ഈ തവണ സാനിയ അടിച്ചുപൊളിക്കാൻ വേണ്ടി പോയത് മലയാളികളിൽ ഭൂരിഭാഗം പേരും പോയിട്ടുള്ള ഗോവയിലേക്കാണ്. “ഞാനും ഗോവയും” എന്ന തലക്കെട്ട് നൽകികൊണ്ട് സാനിയ അവിടെ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഗ്ലാമറസായി വീണ്ടും മലയാളികളെ സാനിയ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. ചുവപ്പായത് ഭാഗ്യം കാവിയായിരുന്നേൽ പെട്ടേനെ എന്ന ചില രസകരമായ കമന്റും വന്നിട്ടുണ്ട്.

CATEGORIES
TAGS