‘പേടിച്ച് വിറച്ച് ഒട്ടകപ്പുറത്ത് കയറി അനു സിത്താര, പിന്നീട് സംഭവിച്ചത് എന്താണെന്ന് കണ്ടോ..’ – വീഡിയോ വൈറൽ

ചെറിയ വേഷങ്ങൾ അവതരിപ്പിച്ച് തന്റെ സിനിമ ജീവിതം ആരംഭിച്ച ഒരാളാണ് നടി അനു സിത്താര. ഒരു ഇന്ത്യൻ പ്രണയകഥ, അനാർക്കലി തുടങ്ങിയ സിനിമകളിലൂടെ മുഖം പരിചിതമാക്കിയ അനു, ഹാപ്പി വെഡിങ് എന്ന സിനിമയിൽ നായികയായി അഭിനയിക്കുകയും ചെയ്തു. മലയാള തനിമയുള്ള ഒരു നടിയായിട്ടാണ് അനുവിനെ പ്രേക്ഷകർ കണ്ടിരിക്കുന്നത്. അനു അവതരിപ്പിച്ച കഥാപാത്രങ്ങളും അത്തരത്തിൽ ഉള്ളതാണ്.

ഒരുപാട് മോഡേൺ വേഷങ്ങളിൽ ഒന്നും പ്രേക്ഷകർ സിനിമയിൽ അനുവിനെ കണ്ടിട്ടില്ല. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും അനു ഒരു നാടൻ പെൺകുട്ടിയാണ്. പലപ്പോഴും അനുവിനെ മുൻനായികയായ കാവ്യാ മാധവന്റെ സാദൃശ്യം ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അനു ഇതിനോടകം നായികയായി തിളങ്ങിയിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താര ചിത്രങ്ങളിലും അനു ഭാഗമായിട്ടുണ്ട്.

കടുത്ത മമ്മൂട്ടി ആരാധിക കൂടിയായ അനു, ഏറ്റവും അവസാനം അഭിനയിച്ച റിലീസായ ചിത്രം പക്ഷേ മോഹൻലാലിൻറെ കൂടെയുള്ള 12-ത് മാനാണ്. അനു അഭിനയിച്ച കുറച്ച് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വാതിൽ, മോമൊ ഇൻ ദുബായ്, ദുനിയാവിന്റെ ഒരറ്റം, സന്തോഷം തുടങ്ങിയ സിനിമകളുടെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരികയാണ്. തമിഴിലും ഒരു സിനിമ വരാനുണ്ട്.

അനു ഇപ്പോൾ ഇസ്രേയലിലാണ് ഉള്ളത്. അവിടെ നിന്നുള്ള ഒരു രസകരമായ ഒരു വീഡിയോ താരം പങ്കുവച്ചിരിക്കുകയാണ്. ഒരു ഒട്ടകപ്പുറത്ത് കയറാൻ ശ്രമിക്കുന്നതിന്റെ അതിന്റെ മുകളിൽ ഇരുന്ന് കാഴ്ചകൾ ആസ്വദിക്കുന്നതിന്റെയും വീഡിയോയാണ് ഇത്. ക്രിസ്തുമസ് പ്രമാണിച്ച് ജെറുസലേമിൽ പോയതാണ് അനു. എന്തായാലും വീഡിയോയുടെ താഴെ രസകരമായ ധാരാളം കമന്റുകളും വന്നിട്ടുണ്ട്.