‘നീ എനിക്ക് ഏറെ വിലപ്പെട്ടതാണ്, ഹാപ്പി ജന്മദിനം കണ്ണാ..’ – കാളിദാസിന് ഒപ്പമുള്ള ചിത്രങ്ങളുമായി കാമുകി തരിണി

സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടൻ ജയറാമിന്റെ മകനായ കാളിദാസ്. മാതാപിതാക്കളെ പോലെ സിനിമയിലേക്ക് തന്നെ എത്തിയ കാളിദാസ്, ബാലതാരമായി അഭിനയിച്ചപ്പോൾ ദേശീയ അവാർഡ് വരെ നേടിയിരുന്നു. അതുകൊണ്ട് തന്നെ കാളിദാസ് വലുതാകുമ്പോൾ സിനിമയിലേക്ക് തന്നെ എത്തുമെന്ന് മലയാളികൾക്ക് ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു.

നായകനായി എത്തിയത് ആദ്യം തമിഴിലായിരുന്നു, പിന്നീട് മലയാളത്തിലും നായകനായി അഭിനയിച്ചു. പക്ഷേ കാളിദാസ് നായകനായി മലയാളത്തിൽ അഭിനയിച്ച മിക്ക സിനിമകളും തിയേറ്ററിൽ പരാജയപ്പെട്ടു. കാളിദാസിനെ കൊണ്ടൊന്നും പറ്റില്ലെന്ന് പലരും വിധി എഴുതി. പക്ഷേ ഒരു ഫെനിക്സ് പക്ഷിയെ പോലെ താരം വന്നു. തമിഴിൽ പാവ കഥൈകൾ എന്ന സിനിമ ഇറങ്ങിയതോടെ പലരും തിരുത്തി പറഞ്ഞു.

കാളിദാസിന്റെ ആരാധികമാരെ സങ്കടപ്പെടുത്തിയ ഒരു കാര്യം കുറച്ച് നാൾ മുമ്പ് താരം പോസ്റ്റ് ചെയ്തിരുന്നു. തന്റെ കാമുകിയെ ആളുകൾക്ക് പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു പോസ്റ്റായിരുന്നു കാളിദാസ് ഇട്ടിരുന്നത്. മോഡലായ തരിണി കലിംഗരായരാണ് താരത്തിന്റെ കാമുകി. കാളിദാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് തരിണി പങ്കുവച്ച താരത്തിനൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

“നിന്റെ ചില ചളിപ്പ്‌ ഫോട്ടോസ് പോസ്റ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചതായിരുന്നു, പക്ഷേ നിന്റെ ഈ പ്രതേക ദിവസത്തിൽ ഞാൻ നിന്നോട് നല്ലവളായിരിക്കാമെന്ന് കരുതി. ഹാപ്പി ജന്മദിനം കണ്ണാ.. നീ വിലപ്പെട്ടതാണ്. എല്ലാത്തിനും നന്ദി..”, തരിണി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. “എന്റെ എല്ലാം” എന്ന കമന്റാണ് കാളിദാസ് ആ പോസ്റ്റിന് താഴെ ഇട്ടത്. നമ്മുക്ക് ഇതിങ്ങനെ നീട്ടികൊണ്ട് പോകണോ കല്യാണം എപ്പോഴാണ് എന്നൊക്കെ ചില ആരാധകർ ചോദിക്കുന്നുമുണ്ട്.