‘പുതിയ ഹെയർ സ്റ്റൈൽ, മുടി മുറിച്ച് കിടിലം മേക്കോവറിൽ സംയുക്ത വർമ്മ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരദമ്പതികളാണ് നടൻ ബിജു മേനോനും ഭാര്യ സംയുക്ത വർമ്മയും. 2002-ൽ ആയിരുന്നു സംയുക്തയുടെ കഴുത്തിൽ ബിജു മേനോൻ താലിചാർത്തിയത്. ഒന്ന്-രണ്ട് സിനിമകളിൽ നായികാനായകന്മാരായി ഒരുമിച്ച് അഭിനയിച്ച ഇരുവരും പ്രണയിച്ച് വീട്ടുകാരുടെ സമ്മതത്തോടെ പിന്നീട് വിവാഹിതരാവുക ആയിരുന്നു.
വിവാഹശേഷം സംയുക്ത വർമ്മ സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ബിജു മേനോൻ സിനിമയിൽ സജീവമാണ്. മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് ബിജു മേനോൻ ഇന്നും പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഏത് വേഷവും തനിക്ക് അനായാസം വഴങ്ങുമെന്ന് ബിജു മേനോൻ തെളിയിച്ചു കഴിഞ്ഞു. സംയുക്ത സിനിമയിൽ മൂന്ന് വർഷം മാത്രമേ അഭിനയിച്ചിട്ടുളളൂ.
സംയുക്ത ആണെങ്കിൽ അഭിനയിക്കുന്ന സമയത്ത് അടുപ്പിച്ച് രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. സിനിമ ജീവിതത്തിൽ നിന്ന് മാറിയെങ്കിലും സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ താല്പര്യപ്പെടാറുണ്ട്. ദക്ഷ ധാർമിക് എന്ന പേരിൽ ഒരു മകനും ഇരുവർക്കുമുണ്ട്. ഇരുവരും യാതൊരു വിധ ഗോസിപ്പുകൾക്കും ഇതുവരെ ഇടയുണ്ടാക്കിയിട്ടില്ല.
അതുതന്നെയാണ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരജോഡികൾ ആവാൻ കാരണവും. സിനിമയിൽ അഭിനയിക്കുന്നില്ലായെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സംയുക്ത. തന്റെ പുതിയ വിശേഷങ്ങളും യോഗ ചെയ്യുന്ന ഫോട്ടോസും അതുപോലെ ,മറ്റു സന്തോഷങ്ങളും സംയുക്ത അതിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പുതിയ ഹെയർ സ്റ്റൈലിൽ തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സംയുക്ത ഇപ്പോൾ. നീളമുടികാരിയായ സംയുക്ത ഇപ്പോൾ മുടി മുറിച്ച് പുതിയ മേക്കോവറിൽ കിടിലം ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. മകൻ ദക്ഷ ധാർമികും അമ്മയ്‌ക്കൊപ്പം ചിത്രത്തിലുണ്ട്. ഫോട്ടോസ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.