‘അര നിക്കർ ഇട്ടതാണോ ബോൾഡ്??, ചൊറി കമന്റ് ഇട്ടവന് കിടിലം മറുപടി കൊടുത്ത അമേയ..’ – ഫോട്ടോസ് വൈറൽ

‘അര നിക്കർ ഇട്ടതാണോ ബോൾഡ്??, ചൊറി കമന്റ് ഇട്ടവന് കിടിലം മറുപടി കൊടുത്ത അമേയ..’ – ഫോട്ടോസ് വൈറൽ

കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഓൺലൈനിൽ തരംഗം സൃഷിടിക്കുന്ന ഒരു വീഡിയോ പ്രൊഡക്ഷൻ ടീമാണ് കരിക്ക്. കോമഡി വെബ് സീരീസുകളും വീഡിയോസിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ പെട്ടന്ന് കയറിക്കൂടിയ കരിക്കിന്റെ മിക്ക എപ്പിസോഡുകൾക്കും കാഴ്ചക്കാർ ലക്ഷങ്ങളാണ്. അതിലെ അഭിനേതാക്കൾക്ക് സിനിമയിൽ കിട്ടുന്ന സ്വീകാര്യതയും ലഭിക്കാറുണ്ട്.

എന്നാൽ വെറും ഒറ്റ എപ്പിസോഡിൽ(വീഡിയോയിൽ) മാത്രം അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരാളാണ് കരിക്കിലെ അഭിനേതാക്കളിൽ ഒരാളായ നടി അമേയ മാത്യു. താമരാക്ഷൻ പിള്ള ടെക്നോളജീസ് എന്ന വീഡിയോയിലാണ് അമേയ അഭിനയിച്ചത്. അതിന് മുമ്പ് ആട് 2-വിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർ തിരിച്ചറിഞ്ഞത് കരിക്കിലൂടെയാണ്.

പിന്നീട് ഒന്ന്-രണ്ട് സിനിമകളിൽ അഭിനയിച്ച അമേയ സോഷ്യൽ മീഡിയയിൽ ഒരു മിന്നും താരമാണ്. നിരവധി ഫോട്ടോഷൂട്ടുകളും വീഡിയോസുമൊക്കെ പോസ്റ്റ് ചെയ്യാറുള്ള അമേയ ഗ്ലാമറസ് ഫോട്ടോസും പങ്കുവെക്കാറുണ്ട്. ലോക്ക് ഡൗൺ നാളുകളിൽ മെലിഞ്ഞ് കൂടുതൽ സുന്ദരിയായ അമേയ തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.

അമേയയുടെ ഫോട്ടോസിലെയും പോസ്റ്റിലെ ഏറ്റവും വലിയ പ്രതേകത അതിന്റെ ക്യാപ്ഷനാണ്. പുതിയ ഫോട്ടോഷൂട്ടിലും ഒരു കിടിലം ക്യാപ്ഷൻ താരം ഇട്ടിട്ടുണ്ട്. ‘എന്നെ ഇത്രയും ബോൾഡ് ആക്കിയത് എന്റെ ജീവിതമാണ്. ഗേൾസ് നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ.. സമൂഹം നിനക്ക് മുന്നിൽ നിർമ്മിച്ചിരിക്കുന്ന വേലിക്കെട്ടുകളെ അതിജീവിച്ച് കഴുകനെ പോലെ നിന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക..’, അമേയ കുറിച്ചു.

ഒ.ജെ ഫിലിമ്സിന്റെ ഓസ്വിൻ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ചിത്രത്തിന് താഴെ ചിലർ സദാചാര ആങ്ങളമാർ കമന്റ് ഇടുകയും ഒരാൾക്ക് കിടിലം മറുപടി അമേയ കൊടുക്കുകയും ചെയ്തു. ‘അര നിക്കർ ആണോ ബോൾഡ്..?’ എന്ന കമന്റ് ചെയ്ത ആൾക്ക് ആ വന്നല്ലോ സദാചാര സഹോദരൻ എന്ന കിടിലം മറുപടിയും അമേയ കൊടുത്തു.

CATEGORIES
TAGS