‘അമ്പോ!! സമാന്ത രണ്ടും കൽപ്പിച്ച് തന്നെ, കഠിനമേറിയ വെയിറ്റ് ലിഫ്റ്റിംഗ് ചെയ്ത താരം..’ – വീഡിയോ വൈറൽ
സിനിമ നടിമാർ ഇന്ന് അഭിനയത്തോടൊപ്പം തന്നെ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് ഫിറ്റ് നെസ്. ഒരു സമയം വരെ ബോളിവുഡ് നടൻമാർ മാത്രം ശ്രദ്ധിച്ചിരുന്ന കാര്യം പിന്നീട് മറ്റു ഭാഷകളിലെ നടന്മാരും ഇപ്പോൾ നടിമാരും ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് ഫിറ്റ് നെസ്. തെന്നിന്ത്യൻ സിനിമ ഇന്ന് ബോളിവുഡ് സിനിമകളേക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്ന സമയമാണ്. ബോളിവുഡ് താരങ്ങളേക്കാൾ കലക്ഷനും ലഭിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ അതിൽ അഭിനയിക്കുന്ന താരങ്ങൾ ഫിറ്റ് നെസ് ശ്രദ്ധിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും നടത്താറില്ല. തെന്നിന്ത്യൻ നടിമാരിൽ ഇന്ന് ഏറെ ആരാധകരുള്ള ഒരാളാണ് നടി സമാന്ത റൂത്ത് പ്രഭു. കഴിഞ്ഞ 10 വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന താരത്തിന്റെ കഴിഞ്ഞ 2 വർഷത്തെ മാറ്റമാണ് എടുത്തുപറയേണ്ടത്. കൃത്യമായി പറഞ്ഞാൽ ഫാമിലി മാൻ 2-ൽ ഗംഭീര റോളിൽ അഭിനയിച്ച ശേഷം.
അതിലെ താരത്തിന്റെ ഫൈറ്റ് സീനുകളിലെ മെയ്‌വഴക്കത്തെ കുറിച്ച് അന്ന് പലരും ശ്രദ്ധിച്ചിരുന്നു. അതിന് ശേഷമാണ് സമാന്ത പുഷ്പയിൽ ഐറ്റം ഡാൻസ് ചെയ്തത്. അതും ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയിരുന്നു. യൂട്യൂബിൽ റെക്കോർഡുകൾ ഭേദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷമായിരുന്നു സമാന്തയും ഭർത്താവും തെലുങ്ക് നടനുമായ നാഗചൈതന്യയും തമ്മിൽ വേർപിരിഞ്ഞത്. അതിന് ശേഷം താരം ഒരുപാട് വർക്ക് ഔട്ട് വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സമാന്തയുടെ പുതിയ വർക്ക് ഔട്ട് വീഡിയോ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 30കെ.ജി വെയിറ്റ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് സമാന്ത പങ്കുവച്ചിട്ടുള്ളത്. ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്. മൂന്ന് തവണയാണ് സമാന്ത വെയിറ്റ് പൊക്കിപ്പിടിച്ച് ഇരിക്കുകയും എഴുനേൽക്കുകയും ചെയ്യുന്നത്. സ്ട്രോങ്ങ് ബോഡി, സ്ട്രോങ്ങ് മൈൻഡ് എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.