‘ഒടിയന്റെ ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ് തകർത്ത് യാഷിന്റെ കെ.ജി.എഫ് 2..’ – ആദ്യ ദിന കളക്ഷൻ അറിയാം

സൗത്ത് ഇന്ത്യൻ സിനിമകൾ വീണ്ടും ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ്. സൗത്ത് ഇന്ത്യൻ സിനിമകളുടെ റിലീസിനെ തുടർന്ന് ബോളിവുഡ് ചിത്രങ്ങൾ പോലും റിലീസുകൾ മാറ്റി വെക്കുന്ന അവസ്ഥകൾ വരെയുണ്ടായി കഴിഞ്ഞിരിക്കുന്നു. ആർ.ആർ.ആറും കെ.ജി.എഫ് ടുവും ബോക്സ് ഓഫീസിൽ ബോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിൽ കളക്ഷനുകൾ നേടുകയാണ്.

ആർ.ആർ.ആർ 1000 കോടിയിൽ അധികം നേടിയപ്പോൾ കെ.ജി.എഫ് 2 ആദ്യ ദിനം മാത്രം ഇന്ത്യയിൽ നേടിയത് 134 കോടി രൂപയാണ്. വേൾഡ് വൈഡ് ഏകദേശം 175 കോടിയിൽ അധികം വരുമെന്നാണ് റിപ്പോർട്ട്. ഒരു കന്നഡ ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിനം കളക്ഷനാണ് ഇത്. കെ.ജി.എഫിന്റെ ഹിന്ദി വേർഷൻ ആദ്യ ദിനം 54 കോടിയും രണ്ടാം ദിനം 47 കോടി രൂപയുമാണ് നേടിയത്.

ശനി, ഞായറഴ്ച കഴിയുമ്പോഴേക്കും ഹിന്ദി പതിപ്പിന് മാത്രം 200 കോടിയ്ക്ക് അടുത്ത് കളക്ഷൻ ലഭിക്കുമെന്നാണ് ട്രക്കർസ് പ്രതീക്ഷിക്കുന്നത്. വേൾഡ് വൈഡ് കെ.ജി.എഫ് 2-വിന്റെ കളക്ഷൻ രണ്ട് ദിവസം കൊണ്ട് ഏകദേശം 300 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന വിവരം. അതുപോലെ 2018-ൽ ഇറങ്ങിയ ഒടിയന്റെ കേരളത്തിലെ ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡും കെ.ജി.എഫ് 2 തകർത്തു.

ഒടിയൻ മാത്രമായിരുന്നു കേരളത്തിൽ ഏഴ് കോടിക്ക് മുകളിൽ ആദ്യ ദിനം കളക്ഷൻ നേടിയിട്ടുണ്ടായിരുന്നത്. ഒടിയൻ 7.2 കോടി നേടിയപ്പോൾ കെ.ജി.എഫ് 2 7.3 കോടിയാണ് നേടിയതായി പുറത്തുവരുന്നത്. ഫൈനൽ നമ്പറുകളിൽ വ്യത്യാസം ഉണ്ടാകുമെങ്കിലും ഒടിയന്റെ ഫസ്റ്റ് ഡേ കളക്ഷൻ മറികടന്നു എന്ന കാര്യത്തിൽ മിക്ക ട്രേഡ് അനലിസ്റ്റുകളും ട്രാക്കിംഗ് ഹാന്‍ഡിലുകളും വെളിപ്പെടുത്തുന്നത്.