‘കായലിന് നടുവിൽ കുട്ടവഞ്ചിയിൽ സാരിയിൽ ഹോട്ട് ലുക്കിൽ നടി സാധിക വേണുഗോപാൽ..’ – ഫോട്ടോസ് വൈറൽ

‘കായലിന് നടുവിൽ കുട്ടവഞ്ചിയിൽ സാരിയിൽ ഹോട്ട് ലുക്കിൽ നടി സാധിക വേണുഗോപാൽ..’ – ഫോട്ടോസ് വൈറൽ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി സാധിക വേണുഗോപാൽ. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ചു. കലാഭവൻ മണിയുടെ നായികയായിട്ടാണ് ആ ചിത്രത്തിൽ സാധിക അഭിനയിച്ചത്. പിന്നീട് ചില സിനിമകളിൽ ചെറിയ റോളുകളിൽ സാധിക അഭിനയിച്ചു.

2012-ൽ മഴവിൽ മനോരമയിൽ ആരംഭിച്ച പട്ടുസാരി എന്ന സീരിയലാണ് സാധികയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. ആ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി സാധിക മാറിയിരുന്നു. ഇത് കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. 2015-ൽ വിവാഹിതയായ സാധിക പിന്നീട് വിവാഹ ബന്ധം നിയമപരമായി തന്നെ വേർപിരിയുകയും ചെയ്തിരുന്നു.

പിന്നീട് വീണ്ടും സിനിമയിൽ സജീവമായ സാധിക, ടെലിവിഷൻ രംഗത്ത് അവതാരകയായും സജീവമായി. കുക്കിംഗ് പ്രോഗ്രാമുകളിലാണ് സാധിക കൂടുതലായി അവതാരകയായി തിളങ്ങിയത്. ഈ വർഷമിറങ്ങിയ നിരവധി സിനിമകളിലാണ് സാധിക അഭിനയിച്ചിട്ടുളളത്. സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ ഒരു സമയം വരെ സാധിക വളരെ സജീവമായി പങ്കെടുത്തിരുന്ന ഒരാളുകൂടിയാണ്. പിന്നീട് അതിൽ നിന്ന് പിന്മാറി.

സാധിക പലപ്പോഴും ഗ്ലാമറസ് ഷൂട്ടുകൾ നടത്തി മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ കായലിന് നടുവിൽ കുട്ടവഞ്ചിയിൽ സാരിയിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന ഒരു ഷൂട്ട് സാധിക ചെയ്തിരിക്കുകയാണ്. നിവ വാട്ടർവെയ്സ് എന്ന റിസോർട്ടിന് വേണ്ടിയിട്ടാണ് സാധിക ഇത് ചെയ്തിരിക്കുന്നത്. റോബിൻ തോമസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അവിടെ നിന്ന് വേറെയും ഡ്രെസ്സുകൾ നേരത്തെ സാധിക ഷൂട്ട് ചെയ്തിരുന്നു.

CATEGORIES
TAGS