‘അമേരിക്കയിൽ ഓണം ആഘോഷമാക്കി നടി സംവൃത, ക്യൂട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി പുറത്തിറങ്ങിയ രസികൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സംവൃത സുനിൽ. രസികനിലെ തങ്കി എന്ന നായികാ കഥാപാത്രത്തെ മനോഹരമാക്കിയ സംവൃതയ്ക്ക് കൂടുതൽ നല്ല വേഷങ്ങൾ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. സൂപ്പർസ്റ്റാറുകളുടെ നായികയായി സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

വിവാഹിതയാകുന്നതിന് മുമ്പ് സിനിമയിൽ വളരെ സജീവമായിട്ട് നിന്ന സംവൃത വിവാഹ ശേഷം ഭർത്താവിന് ഒപ്പം അമേരിക്കയിലേക്ക് പോവുകയും ചെയ്തു. അഖിൽ ജയരാജ് എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. യു.എസിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് അഖിൽ. രണ്ട് ആൺകുട്ടികളാണ് താരത്തിനുള്ളത്. ആഗസ്ത്യ, രുദ്ര എന്നിങ്ങനെയാണ് സംവൃതയുടെ മക്കളുടെ പേരുകൾ.

2012-ലായിരുന്നു സംവൃത വിവാഹിതയായത്. ചന്ദ്രോത്സവം, നേരിയറിയാൻ സി.ബി.ഐ, അച്ഛനുറങ്ങാത്ത വീട്, പോത്തൻ വാവ, വാസ്തവം, അറബിക്കഥ, ഹാലോ, തിരക്കഥ, ഇവർ വിവാഹിതരായാൽ, ഹാപ്പി ഹസ്.ബാൻഡ്സ്, റോബിൻഹുഡ്, നീലത്താമര, കോക്ക്.ടെയിൽ, മാണിക്യക്കല്ല്, ത്രീ കിംഗ്സ്, മല്ലു സിംഗ്, ഡയമണ്ട് നെക്ലസ്, അയാളും ഞാനും തമ്മിൽ തുടങ്ങിയ നിരവധി സിനിമകളിൽ സംവൃത അഭിനയിച്ചിട്ടുണ്ട്.

വിവാഹ ശേഷം ഏഴ് വർഷങ്ങൾക്ക് ഇപ്പുറം സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു സംവൃത. ഈ അടുത്തിടെ നാട്ടിൽ വന്നെങ്കിലും താരം തിരിച്ച് അമേരിക്കയിലേക്ക് പോയിരുന്നു. അമേരിക്കയിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഈ കഴിഞ്ഞ ദിവസം സംവൃത തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ടായിരുന്നു.