‘ഗോപികയ്ക്കും കീർത്തനയ്ക്കും ഒപ്പം തകർപ്പൻ ഡാൻസുമായി ഷഫ്ന, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സാന്ത്വനം. ഏറെ നാളുകൾക്ക് ശേഷം സിനിമ നടി കൂടിയായിരുന്ന ചിപ്പി പ്രധാന വേഷങ്ങളിൽ ഒന്നിൽ അഭിനയിക്കുന്ന സീരിയൽ കൂടിയാണ് ഇത്. റേറ്റിംഗിൽ മറ്റു സീരിയലുകളെ ബഹുദൂരം പിന്നിലാക്കി സാന്ത്വനം മുന്നേറികൊണ്ടിരിക്കുകയാണ്. ചിപ്പിയെ കൂടാതെ വേറെയും ഒരുപാട് താരങ്ങൾ സീരിയലിലുണ്ട്.

അതിൽ പ്രധാനമായ ഒരാളാണ് ബാലതാരമായി സിനിമയിൽ തിളങ്ങിയ ശേഷം സാന്ത്വനം സീരിയലിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തിയ നടി ഗോപിക അനിൽ. മലയാളികളുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ച ആളാണ് ഗോപിക. ഏറെ നാളുകൾക്ക് ശേഷമാണ് ഗോപികയെയും മലയാളികൾ ആ സീരിയലിലൂടെ കാണുന്നത്.

അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക സീരിയലിൽ അവതരിപ്പിക്കുന്നത്. അഞ്ജലിയുടെ ഭർത്താവ് ശിവൻ എന്ന കഥാപാത്രമായി സജിൻ ടി.പിയാണ്. പ്ലസ് എന്ന സിനിമയിലൂടെയാണ് സജിൻ അഭിനയത്തിലേക്ക് വരുന്നത്. അതെ സിനിമയിൽ സജിൻ ഒപ്പം അഭിനയിച്ച ഷഫ്നയാണ് സജിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ. ഗോപികയും സജിന്റെ ഭാര്യ ഷഫ്നയും വളരെ അടുത്ത സുഹൃത്തുക്കളാണ്.

ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസും വീഡിയോസും മലയാളികൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാവാം. ഇപ്പോഴിതാ ഷഫ്നയും ഗോപികയും ഓണത്തിന് ഒരുമിച്ച് ഡാൻസ് ചെയ്യുന്ന റീൽസ് പങ്കുവച്ചിരിക്കുകയാണ്. ഗോപികയുടെ അനിയത്തിയും ബാലേട്ടൻ സിനിമയിൽ മോഹൻലാലിൻറെ ഇളയമകളായി അഭിനയിച്ച കീർത്തനയും ഇവർക്കൊപ്പം ഡാൻസ് ചെയ്യുന്നുണ്ട്.