‘പത്തൊൻപതാം നൂറ്റാണ്ടിൽ കാത്തയായി നടി മാധുരി, ലൊക്കേഷനിൽ മീൻ വെട്ടി താരം..’ – ഫോട്ടോസ് വൈറൽ

ആകാശഗംഗ 2 എന്ന സിനിമയ്ക്ക് ശേഷം വിനയൻ സംവിധാനം ചെയ്ത തിയേറ്ററുകളിൽ ഓണം റിലീസായി എത്തിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. സിജു വിൽ‌സൺ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ ധാരാളം താരങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. വിനയന്റെ അതിശക്തമായ തിരിച്ചുവരവ് എന്നാണ് ചിത്രത്തെ പ്രേക്ഷകർ വിലയിരുത്തുന്നത്. ഗോകുലം ഗോപാലനാണ് സിനിമയുടെ നിർമ്മതാവ്.

അന്യഭാഷയിൽ നിന്നുള്ള നടിമാരെ പുറമേ മലയാളത്തിലെ നടിമാരും ചിത്രത്തിൽ നായികമാരായി അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിൽ ഒന്നായ കാത്തയെ അവതരിപ്പിക്കുന്നത് നടി മാധുരി ബ്രഗാൻസയാണ്. അനൂപ് മേനോന്റെ എന്റെ മെഴുകുതിരി അത്താഴങ്ങളാണ് മാധുരിയുടെ ആദ്യ സിനിമ. മലയാളി അല്ലെങ്കിൽ കൂടിയും മലയാള സിനിമകളിലാണ് മാധുരി കൂടുതൽ അഭിനയിച്ചത്.

കന്നഡയിൽ ഒരു സിനിമയിൽ കൂടി മാധുരി അഭിനയിച്ചിട്ടുണ്ട്. ജോസഫിൽ അഭിനയിച്ച ശേഷമാണ് മാധുരി മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. അതിന് ശേഷം പട്ടാഭിരാമൻ, ഇട്ടിമാണി മൈഡ് ഇൻ ചൈന, അൽ മല്ലു തുടങ്ങിയ സിനിമകളിലും മാധുരി അഭിനയിച്ചിട്ടുണ്ട്. ബാംഗ്ലൂർ സ്വദേശിനിയാണ് മാധുരി. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി തുടരുന്ന ഒരാളാണ് മാധുരി ബ്രഗാൻസ. പത്തൊൻപതാം നൂറ്റാണ്ടിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ മാധുരി.

“കാതയ്ക്ക് ഒടുവിൽ ഇവ പോസ്റ്റ് ചെയ്യാം! പത്തൊൻപതാം നൂറ്റാണ്ട് സിനിമയിലെ ചില തിരശ്ശീല നിമിഷങ്ങൾ! സിനിമയെ കുറിച്ചുള്ള നിങ്ങളുടെ ഹൃദയസ്പർശിയായ നിരൂപണങ്ങൾക്കും റേറ്റിങ്ങുകൾക്കും നന്ദി, ഞാൻ കാത ചെയ്യുന്നത് ആസ്വദിച്ചു! ഈ കഠിനാധ്വാനികളായ ടീമിനും ഒപ്പം എന്റെ രസകരമായ സഹനടന്മാർക്കും ഒപ്പം പ്രവർത്തിക്കുന്നത് വളരെ പ്രചോദനം നൽകുന്നതായിരുന്നു..”, ചിത്രങ്ങൾക്ക് ഒപ്പം മാധുരി കുറിച്ചു.


Posted

in

by