‘തെരുവ് നായ്ക്കളെ കൊല്ലരുതെയെന്ന് നടി മൃദുല, കമന്റ് ബോക്സിൽ രൂക്ഷ വിമർശനം..’ – പോസ്റ്റ് വൈറലാകുന്നു

ഈ കഴിഞ്ഞ ദിവസമാണ് തെരുവ് നായയുടെ ആക്ര.മണത്തിൽ 12 വയസ്സുള്ള ഒരു കൊച്ചുപെൺകുട്ടി മരണപ്പെട്ടത്. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സംസ്ഥാനത്തിന്റെ പല സ്ഥലത്തും ഇത്തരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം ഉണ്ടാവുകയും പലർക്കും കടിയേറ്റ് ആശുപത്രിയിൽ ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ നടിപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അധികാരികളുടെ കണ്ണുകൾ ഇതുവരെ തുറന്നിട്ടില്ല.

മനുഷ്യന്റെ ജീവന് ഇത്രത്തോളം വിലയെ ഉള്ളോ എന്നാണ് മലയാളികൾ ഭൂരിഭാഗവും ചോദിക്കുന്നത്. ആക്ര.മണ സ്വഭാവമുള്ള തെരുവ് നായ്ക്കളെ കൊ.ല്ലണമെന്നാണ് കൂടുതൽ ആളുകളുടെയും ആവശ്യം. പലയിടത്തും സർക്കാരോ അധികാരികളോ നടപടി എടുക്കാത്തതുകൊണ്ട് തന്നെ ജനങ്ങൾ തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയിട്ടുണ്ട്. അതെ സമയം തെരുവ് നായ്ക്കളെ കൊ.ല്ലരുതെന്ന് ആവശ്യം ഉന്നയിച്ചും പലരും രംഗത്ത് വരുന്നുണ്ട്.

സിനിമ നടിയായ മൃദുല മുരളി ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടത് ഏറെ ചർച്ചയായി കൊണ്ടിരിക്കുകയാണ്. കൊ.ല്ലാതെ മറ്റ് മാർഗം കണ്ടെത്തണം എന്നായിരുന്നു മൃദുലയുടെ ആവശ്യം. താരത്തിനെ എതിരെ വളരെ രൂക്ഷമായ ഭാഷയിലുള്ള വിമർശനങ്ങളാണ് പോസ്റ്റിന് താഴെ കമന്റ് ബോക്സിൽ വന്നുകൊണ്ടിരിക്കുന്നത്. എങ്കിൽ തെരുവ് നായ്ക്കളെ വീട്ടിൽ കൊണ്ടുപോയി വളർത്തിക്കോ എന്നാണ് കൂടുതൽ വന്നിട്ടുള്ള കമന്റ്.

ഒരു കൊച്ചുകുട്ടി മരിച്ചപ്പോൾ സഹോദരി എവിടെയായിരുന്നു എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇത്തരം തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ ഷെൽട്ടറുകൾ തുടങ്ങണമെന്നാണ് നടിയുടെ ആവശ്യം. കാറിൽ യാത്ര ചെയ്യുന്ന നിങ്ങളെ പോലെയുള്ളവർക്ക് സാധാരണക്കാരുടെ അവസ്ഥ മനസിലാകില്ലെന്ന് വിമർശനമാണ് ഇതിന് താരത്തിന് നേരെ വന്നിരിക്കുന്നത്. താരത്തിന്റെ ഈ ആവശ്യത്തിന് പിന്തുണ അറിയിച്ച് വളരെ കുറച്ചുപേർ മാത്രമാണ് കമന്റ് ചെയ്തിരിക്കുന്നത്.


Posted

in

by