മലയാളികൾ മറന്നോ ഈ മുഖം..!! സോഷ്യൽ മീഡിയയിൽ വൈറലായി അല്ലിയുടെ പുതിയ ചിത്രം

മലയാളികൾ മറന്നോ ഈ മുഖം..!! സോഷ്യൽ മീഡിയയിൽ വൈറലായി അല്ലിയുടെ പുതിയ ചിത്രം

മണിച്ചിത്രതാഴ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് രുദ്ര. ചിത്രത്തിലെ അല്ല എന്ന കഥാപാത്രത്തെ ഓര്‍മിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. അല്ലിയ്ക്ക് ആഭരണം വാങ്ങാന്‍ പോകുന്ന ഗംഗയേയും ആരാധകര്‍ മറക്കാനിടയില്ല.

മലയാളത്തില്‍ മാത്രമല്ല താരം തെന്നിന്ത്യയിലു സജീവ സാനിന്ത്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച രുദ്രയുടെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

ചിത്രം വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. പ്രണവ് മാധവ് എന്നൊരു ആരാധകനാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ”അല്ലിയ്ക്ക് ആഭരണം എടുക്കാന്‍ ഞാന്‍ വന്നാല്‍ മതിയൊ എന്നു ചോദിച്ചു. ഈ മുഖം മറന്നോ?” എന്ന ക്യാപ്ഷന്‍ കൊടുത്താണ് ചിത്രം പങ്കുവച്ചത്.

വിമാനത്താവളത്തില്‍ വച്ചാണ് ചിത്രം എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായി മാറുകയായിരുന്നു. 2000 ലാണ് താരം അവസാനം അഭിനയിച്ചത്.

CATEGORIES
TAGS