അമൃത ക്രൂക്കഡ് ആണ്; അവളുമായി ഇനി പൊരുത്തപ്പെടാൻ പറ്റില്ല – തുറന്ന് പറഞ്ഞ് വീണ നായർ

അമൃത ക്രൂക്കഡ് ആണ്; അവളുമായി ഇനി പൊരുത്തപ്പെടാൻ പറ്റില്ല – തുറന്ന് പറഞ്ഞ് വീണ നായർ

കോവിഡ് 19 കാരണം നിർത്തിവച്ച റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് സീസൺ 2. 17 മത്സരാർത്ഥികളായി തുടങ്ങിയ ഷോ 75 ദിവസമാണ് നിർത്തിയത്. നിർത്തി വെക്കുന്നതിന് രണ്ട് ആഴ്ച മുമ്പാണ് നടി വീണ നായർ ഷോയിൽ നിന്ന് പുറത്തായത്. വീട്ടിൽ ഏറ്റവും കൂടുതൽ ഇമോഷണൽ ആവുന്ന മത്സരാർത്ഥി ആയിരുന്നു വീണ.

ഇറങ്ങുന്ന ആഴ്ച്ച വീണ ഏറ്റവും കൂടുതൽ വഴക്ക് ഉണ്ടാക്കിയത് അഭിരാമി-അമൃത മത്സരാർത്ഥികളുമായാണ്. ഇപ്പോഴിതാ താരം അമൃതയുമായി ഇനി ഒരിക്കലും പൊരുത്തപ്പെടാൻ ആകുമെന്ന് തോന്നുന്നില്ലായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്.

ഞാൻ കാരണമാണ് രാജിത്തേട്ടൻ കുളത്തിൽ വീണതെന്ന് പറഞ്ഞപ്പോൾ എനിക്ക് ശരിക്കും അമൃതയോട് ദേഷ്യം തോന്നിയിരുന്നു. അതെന്നെ മാനസികമായി തളർത്തി. ഞാൻ അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചിട്ടില്ല, ടി-ഷർട്ടിലാണ് പിടിച്ചത്. ഞാനും രജിത്തേട്ടനും തമ്മിലുള്ള പ്രശ്‌നം അവർ വലുതാക്കി കാണിക്കാൻ ശ്രമിച്ചു.

അമൃത വരുന്നതിന് മുമ്പ് ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുമായിരുന്നു അപ്പോൾ തന്നെ. അവർ വന്ന ശേഷം വീടിന്റെ മനഃസമാധാനം പോയി. അമൃത ക്രൂക്കേഡ് ആണ്. ഇനി അവളുമായി പൊരുത്തപ്പെടാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, ഷോയിൽ വിരോധം അവരോട് മാത്രമാണെന്ന് വീണ പറഞ്ഞു. എന്നാൽ ആര്യയുമായി നല്ല സൗഹൃദം ഇനിയും തുടരുമെന്ന് വീണ പറഞ്ഞു.

CATEGORIES
TAGS