‘ആരാധകരുടെ മനംകവർന്ന് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം രേഷ്മ രാജൻ..’ – ഫോട്ടോസ് വൈറലാകുന്നു

‘ആരാധകരുടെ മനംകവർന്ന് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം രേഷ്മ രാജൻ..’ – ഫോട്ടോസ് വൈറലാകുന്നു

ഇന്ത്യയിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് മലയാളം സീസൺ ടുവിലൂടെ ഏറെ ശ്രദ്ധനേടിയ ഒരാളാണ് രേഷ്മ രാജൻ. മോഡലിംഗ് രംഗത്ത് സജീവയായ രേഷ്മ ബിഗ് ബോസിൽ എത്തിയതോടെ ജീവിതം തന്നെ മാറി മറിഞ്ഞു. ബിഗ് ബോസിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാദങ്ങളിൽ ഒന്നിൽ രേഷ്മയും പെട്ടിരുന്നു.

എന്നാൽ തനിക്ക് ഉണ്ടാകാൻ പോകുന്ന പ്രത്യാഘാ​ത​ങ്ങളെ മുഖാവരയ്ക്ക് എടുക്കാതെ ബോൾഡ് ആയിട്ടുള്ള തീരുമാനം എടുത്ത് ഒരുപാട് ഹേറ്റേഴ്സിന്റെ നേടേണ്ടി വന്നിട്ടുണ്ട് രേഷ്മയ്ക്ക് ബിഗ് ബോസിലൂടെ. ഷോയുടെ അവസാന നാളുകളിൽ സോഷ്യൽ മീഡിയയിൽ മുഴങ്ങി കേട്ട പേരുകളിൽ ഒന്നായിരുന്നു രേഷ്മയുടെത്. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി രജിത്തിനെ പുറത്താക്കാൻ തീരുമാനം എടുത്തത് രേഷ്മ ആയിരുന്നു.

ഒരു ടാസ്കിന് ഇടയിൽ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിന് ആയിരുന്നു ആ തീരുമാനം. രജിത് കുമാർ ചെയ്ത പ്രവർത്തിയെ ഒരുപാട് പേർ വിമർശിച്ചിരുന്നു. രജിത്തിനെ പുറത്താക്കി തൊട്ടടുത്ത എലിമിനേഷൻ ദിവസം രേഷ്മയും ഷോയിൽ നിന്ന് പുറത്തായിരുന്നു. സോഷ്യൽ മീഡിയയിൽ രജിത് ആർമികൾ രേഷ്മയ്ക്ക് എതിരെ നിരന്തരം മോശം കമന്റുകൾ ഇട്ടിരുന്നു.

രേഷ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്ന ഓരോ ചിത്രങ്ങൾ താഴെയും അവർ മോശം കമന്റുകൾ ഇട്ടുകൊണ്ടേ ഇരുന്നു. ബിഗ് ബോസ് അപ്രതീക്ഷിതമായി നിർത്തിയതോടെ പതിയെ പതിയെ എല്ലാം പഴയപോലെ ആയിരുന്നു. ഇപ്പോൾ രേഷ്മ പോസ്റ്റ് ചെയ്യാറുള്ള ഫോട്ടോസിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.

രേഷ്മ അടുത്തിടെ പോസ്റ്റ് ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ അഞ്ജന അന്നയാണ് രേഷ്മയുടെ പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. വ്യത്യസ്തമായ ഗേറ്റപ്പിലാണ് രേഷ്മയെ ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്. മുടി ചെമ്പിച്ച് വലിയ കമ്മലുകൾ ഇട്ട് പച്ച നിറത്തിലുള്ള ഔട്‍ഫിറ്റ് ധരിച്ചാണ് രേഷ്മ ഫോട്ടോസിന് പോസ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS