‘ശ്രീലങ്കയിൽ നിന്ന് നേരെ മാലിദ്വീപിലേക്ക്!! ഹണിമൂൺ ആഘോഷിച്ച് നടി റേബ മോണിക്ക..’ – വീഡിയോ കാണാം
കഴിഞ്ഞ മാസം ആദ്യമായിരുന്നു തെന്നിന്ത്യൻ നടി റേബ മോണിക്ക ജോണും കാമുകനായ ജോയിമോൻ ജോസഫും തമ്മിലുള്ള വിവാഹം നടന്നത്. ക്രിസ്ത്യൻ വിശ്വാസപ്രകാരം പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളും കുറച്ച് സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. വിവാഹം കഴിഞ്ഞ ആരാധകർ നോക്കിയിരുന്നത് താരത്തിന്റെ ഹണിമൂൺ വിശേഷങ്ങൾ അറിയാനായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഭർത്താവിനൊപ്പം ശ്രീലങ്കയിലേക്ക് പോയ റേബ അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും പങ്കുവച്ചിരുന്നു. ഹണിമൂൺ തുടക്കം കുറിച്ചത് ശ്രീലങ്കയിൽ നിന്നായിരുന്നു. അവിടെ നിന്ന് നേരെ ഇപ്പോൾ മാലിദ്വീപിൽ എത്തിയിരിക്കുകയാണ് ഇരുവരും. തെന്നിന്ത്യൻ നടിമാരുടെ ഇഷ്ടപെട്ട വിനോദ സഞ്ചാര സ്ഥലമാണ് മാലിദ്വീപ്. നടി കാജൽ അഗർവാളും ഹണിമൂണിന് ഈ സ്ഥലം തന്നെയായിരുന്നു തിരഞ്ഞെടുത്തത്.
“ഇതാണത്!! ഇതാണ് പറുദീസ.. ഒന്നുമില്ല, മാലിദ്വീപിന്റെ ശാന്തതയോടും അതിമനോഹരമായ സൗന്ദര്യത്തോടും താരതമ്യം ചെയ്യാൻ ഒന്നുമില്ല. ടൈപ്പ് ചെയ്യുമ്പോൾ എനിക്ക് സംസാരശേഷിയില്ല. നിങ്ങൾക്ക് ഒരിക്കലും മതിയാകില്ല. കുറഞ്ഞത് നമുക്ക് കഴിയില്ല. ഞാൻ കുറച്ച് ചിത്രങ്ങൾ കൂടി കാണിക്കുമ്പോൾ ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും..”, റേബ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.
ഹോട്ട് ലുക്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന റേബയെ ചിത്രങ്ങളിൽ കാണാം. അതുപോലെ ഭർത്താവ് ജോയിമോനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മാലിദ്വീപിൽ കുറച്ച് നാൾ മുമ്പ് യാത്ര നടത്തിയ നടി അഞ്ജു കുര്യൻ ചിത്രങ്ങൾക്ക് താഴെ ലവ് ഇമോജി ഇട്ടിട്ടുണ്ട്. വിഷ്ണു വിശാൽ നായകനാകുന്ന എഫ്.ഐ.ആർ ആണ് റേബയുടെ അടുത്ത റിലീസ് സിനിമ.
View this post on Instagram