‘ദിലീപേട്ടൻ നിരപരാധി!! ലഡു വിതരണം ചെയ്ത് ആരാധകൻ, ലഡു വേണ്ടെന്ന് പൊലീസ്..’ – വീഡിയോ വൈറൽ

‘ദിലീപേട്ടൻ നിരപരാധി!! ലഡു വിതരണം ചെയ്ത് ആരാധകൻ, ലഡു വേണ്ടെന്ന് പൊലീസ്..’ – വീഡിയോ വൈറൽ

നടിയെ ആക്ര.മിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കേസിൽ മുൻ‌കൂർ ജാമ്യം ലഭിച്ച ദിലീപിന് അത് അറിഞ്ഞ സന്തോഷത്തിൽ അദ്ദേഹത്തിന്റെ ആരാധകൻ ദിലീപിന്റെ വീടിന് മുന്നിൽ ലഡു വിതരണം ചെയ്തു. ആലുവയിലെ വീടിന് മുന്നിൽ ദിലീപിന്റെ ആരാധകനാണ് അവകാശപ്പെട്ട് എത്തിയ ചെറുപ്പക്കാരൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ സന്തോഷം പങ്കുവെക്കുകയും ചെയ്തു.

“ഞാൻ ദിലീപേട്ടന്റെ ഒരു കടുത്ത ആരാധകൻ ആണ്. പുള്ളി തെറ്റ് ചെയ്യില്ല എന്ന വിശ്വാസം എനിക്കുണ്ട്. എന്ത് ചെയ്താലും പുള്ളിക്ക് ഒപ്പം നിൽക്കുന്ന ഒരാളാണ് ഞാൻ. എന്തൊക്കെ ഉണ്ടായാലും പുള്ളി തെറ്റ് ചെയ്യില്ലായെന്ന് എനിക്ക് 100% ഉറപ്പുണ്ട്. അതുകൊണ്ട് ഞാൻ സത്യത്തോടൊപ്പം പുള്ളിയോടൊപ്പം നിൽക്കുന്നു.. അദ്ദേഹത്തിന് ജാമ്യം കിട്ടിയതിൽ വളരെ സന്തോഷമുണ്ട്.

ഇതിന് മുമ്പ് രണ്ട് ദിവസം മുമ്പ് ഹൈക്കോടതി ജാമ്യം പരിഗണിക്കുമ്പോഴും അതിന് മുമ്പ് പരിഗണിച്ചപ്പോഴൊക്കെയും ഞാൻ ഇവിടെ വന്നിട്ടുണ്ട്..”, ആരാധകനായ മുഹമ്മദ് അസ്ലം പറഞ്ഞു. എല്ലായിടത്തും ഓടി നടന്ന് ലഡു കൊടുക്കുന്ന കണ്ട് മാധ്യമങ്ങൾ അന്വേഷിക്കുകയും തുടർന്ന് അസ്ലം ദിലീപേട്ടന് ജാമ്യം കിട്ടിയ വകയിൽ എന്ന് പറഞ്ഞുകൊണ്ടാണ് കൊടുക്കുന്നത്.

ലഡു പൊലീസുകാരൻ നേരെ നീട്ടിയപ്പോൾ വേണ്ടന്നെന്ന് പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ദിലീപിന് മുന്നിൽ തടിച്ചുകൂടിയ മാധ്യമങ്ങൾക്ക് ദിലീപിന് പകരം ആരാധകന്റെ സന്തോഷം കണ്ട് മടങ്ങേണ്ടി വരികയും ചെയ്തിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ദിലീപിന്റെ ഈ ആരാധകൻ ഇപ്പോൾ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

CATEGORIES
TAGS