‘മലേഷ്യയിലെ മുരുകന്റെ ഗുഹ ക്ഷേത്രം സന്ദർശിച്ച് സാനിയ, ദാവണിയിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് സാനിയ. ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് ബാലതാരമായി അധികം വൈകാതെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മാറിയ സാനിയ, സിനിമയ്ക്ക് പുറത്ത് ഒരു ഗ്ലാമറസ് പരിവേഷമുള്ള ഒരാളാണ്. ഗ്ലാമറസ് ഷൂട്ടുകളും യാത്രകളിൽ സാനിയ ധരിക്കുന്ന വസ്ത്രങ്ങളും തന്നെ അതിന് കാരണമെന്ന് പറയുന്നത്.

യാത്രകൾ ഒരുപാട് പോകുന്ന ഒരാളാണ് സാനിയ. ഇപ്പോഴിതാ മലേഷ്യയിൽ കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുകയാണ് സാനിയ. മലേഷ്യയിലെ സെലാങ്കറിൽ സ്ഥിതി ചെയ്യുന്ന നാനൂറു ദശലക്ഷം വർഷം പഴക്കമുള്ള ചുണ്ണാമ്പു പാറകളാൽ നിർമ്മിതമായ ബാത്തു ഗുഹകളിലെ ക്ഷേത്രം കുടുംബത്തിന് ഒപ്പം സദർശിച്ചതിന്റെ ചിത്രങ്ങളാണ് സാനിയ ആരാധകരുമായി പങ്കുവച്ചത്.

മുരുകൻ വസിക്കുന്ന പത്താമത്തെ ഗുഹ ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകന്റെ പ്രതിമ ബാത്തു ഗുഹകൾക്ക് പുറത്ത് ഉണ്ട്. അതിന് മുന്നിൽ നിന്ന് എടുത്ത ചിത്രങ്ങളും ഗുഹയ്ക്ക് ഉള്ളിൽ നിന്നുള്ള ചിത്രങ്ങളുമാണ് സാനിയ പോസ്റ്റ് ചെയ്തത്. 140 അടി ഉയരമുള്ള മുരുകന്റെ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. നിരവധി ഭക്തർ വരുന്ന സ്ഥലമാണ് ഇത്.

അരുൺ ദേവിന്റെ സ്റ്റൈലിങ്ങിലുള്ള ഹാഫ് സാരി ധരിച്ചാണ് ക്ഷേത്രത്തിൽ എത്തിയത്. സാനിയയുടെ ലൈഫ് ആണ് ലൈഫ് എന്നൊക്ക ചിലർ കമന്റും ഇട്ടിട്ടുണ്ട്. ട്രഡീഷണൽ ലുക്കിൽ സാനിയയെ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. ഒരുപാട് സിനിമകൾ ഒന്നും ചെയ്യുന്ന ഒരാളാല്ലെങ്കിൽ കൂടിയും ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേറായി സാനിയ വളർന്നു കഴിഞ്ഞു.