‘കണ്ണെടുക്കാതെ നോക്കി നിന്ന് പോകും!! ഗ്ലാമറസ് ലുക്കിൽ മംതയുടെ ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറൽ

മയൂഖം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന് ഇന്ന് മലയാള സിനിമയിൽ മുൻനിര നായികമാരിൽ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി മാറിയ താരമാണ് നടി മംത മോഹൻദാസ്. മറ്റു നായികനടിമാർക്ക് ഹാസ്യ റോളുകൾ ചെയ്യാൻ പ്രയാസപ്പെടുമ്പോൾ മംതയ്ക്ക് അത് അനായാസം ചെയ്യാൻ സാധിക്കുമെന്നത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രതേകതകളിൽ ഒന്ന്.

അതുപോലെ തന്നെ ഏത് റോളും മംതയുടെ കൈകളിൽ ഭദ്രമാണ്. സിനിമയിൽ വന്നിട്ട് 16 വർഷത്തിൽ അധികമായി. 37-കാരിയായ മംത ഇപ്പോഴുള്ള യുവനടിമാരെക്കാൾ ലുക്കിലാണ് സിനിമകളിൽ കാണാൻ സാധിക്കുന്നത്. സിനിമയിൽ പിന്നണി ഗായികയായും തിളങ്ങിയിട്ടുളള മംത കാൻസറിനോട് പൊരുതി ജയിച്ച് വന്ന ഒരാളുകൂടിയാണ്. ഇപ്പോഴും സിനിമയിൽ നായികാപ്രാധാന്യമുള്ള റോളുകളും മംതയെ തേടിയെത്താറുണ്ട്.

പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള മേക്കോവർ ഫോട്ടോഷൂട്ടുകൾ മംത നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഗ്ലാമറസ് ലുക്കിലുള്ള മംതയുടെ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ എമ്പാടും വൈറലാവുന്നത്. നീല ജീൻസും പുള്ളി കളർ ഷോർട്ട് ടോപ്പും ധരിച്ച് കിടിലം ലുക്കിലാണ് മംതയെ ചിത്രങ്ങളിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ഒരു വലിയ കണ്ണാടിക്ക് മുന്നിൽ നിന്നാണ് മംത പോസ് ചെയ്യുന്നത്.

സിബി ചീരനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മംത തന്നെയാണ് സ്റ്റൈലിംഗും ചെയ്തിരിക്കുന്നത്. ഷിനു വി ബാലനാണ് താരത്തിന് ഈ മേക്കോവറിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്. മംത അഭിനയിക്കുന്നതും ഷൂട്ടിംഗ് പൂർത്തിയായതുമായ 10-ൽ അധികം സിനിമകളാണ് ഇനി വരാനുളളത്. തമിഴ് ചിത്രമായ എനേമി, ലാൽജോസ് ചിത്രമായ മ്യാവു എന്നിവയാണ് മംതയുടെ അവസാനം പുറത്തിറങ്ങിയത്.