‘പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ച് രജനി ചാണ്ടിയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്..’ – ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്, ‘ഏജ് ഈസ് ജസ്റ്റ് എ നമ്പർ’, പ്രായം ഒരു സംഖ്യ മാത്രമാണ് എന്ന് പലരും പറയാറുണ്ട്. മലയാള സിനിമയിൽ മമ്മൂട്ടി എന്ന അതുല്യനടന്റെ സൗന്ദര്യത്തെ ഈ ഒരു ചൊല്ല് വച്ചാണ് പലരും പറയാറുള്ളതെന്ന് മലയാളികൾക്ക് എല്ലാം അറിയാം. വയസ്സ് 69 കഴിഞ്ഞെങ്കിലും ഇപ്പോഴും മമ്മൂട്ടി ലുക്കിന്റെ കാര്യത്തിൽ ശരിക്കും മലയാളികൾക്ക് ഒരു അത്ഭുതമാണ്.
ഇപ്പോഴിതാ അതെ കാര്യം ഒന്ന് കൂടി ഓർമിപ്പിച്ചുകൊണ്ട് നടിയും ബിഗ് ബോസ് സീസൺ ടുവിലെ മത്സരാർത്ഥിയുമായ രജനി ചാണ്ടിയുടെ ഗംഭീര മേക്കോവർ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ശരിക്കും 68-കാരിയായ രജനി ചാണ്ടി ഫോട്ടോഷൂട്ടിൽ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.
ആതിര ജോയ് എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. രജനി ചാണ്ടി ജീൻസും ഇന്നർ ബെന്നിയനും പുറത്ത് ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. മറ്റൊരു കുറച്ച് ഫോട്ടോസ് അല്പം ഗ്ലാമറസ് വേഷമാണ് രജനി ചാണ്ടി ഇട്ടിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ബിഗ് ബോസിൽ പോലും രജനി ചാണ്ടി സാധാരണ വേഷമാണ് ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഈ കിടിലം മേക്കോവർ കൂടുതൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുക തന്നെ ചെയ്യും. ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ രജനി ചാണ്ടി മലയാള സിനിമ രംഗത്തേക്ക് വരുന്നത്. 65 വയസിലാണ് രജനി ചാണ്ടി സിനിമയിലേക്ക് എത്തുന്നത്.
ആദ്യ സിനിമയിലെ ഗംഭീരപ്രകടനത്തിന് ശേഷം രജനി ചാണ്ടിയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങുകയും പിന്നീട് ഗാന്ധിനഗറിലെ ഉണ്ണിയാർച്ച, ഗംബ്ലർ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിലെ ഒന്നാമത്തെ മത്സരാർത്ഥിയായ എത്തിയ രജനി ചാണ്ടി രണ്ടാമത്തെ ആഴ്ചയിൽ തന്നെ ഷോയിൽ നിന്ന് പുറത്തായിരുന്നു.