‘കറുപ്പിൽ സ്റ്റൈലിഷ് ലുക്കിൽ നടി പൂർണിമ, വാഗമണിൽ സമയം ചിലവഴിച്ച് താരം..’ – ഫോട്ടോസ് വൈറൽ

‘കറുപ്പിൽ സ്റ്റൈലിഷ് ലുക്കിൽ നടി പൂർണിമ, വാഗമണിൽ സമയം ചിലവഴിച്ച് താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികയായും സഹനടിയായും സിനിമകളിൽ അഭിനയിക്കുകയും സിനിമയിൽ നിന്ന് തന്ന ജീവിതപങ്കാളിയെ കണ്ടെത്തിയ ഒരാളാണ് നടി പൂർണിമ ഇന്ദ്രജിത്ത്. മോഡലിംഗ് രംഗത്ത് സജീവമായ ശേഷം പൂർണിമ തമിഴ് സീരിയലായ കോലങ്ങളിൽ അഭിനയിക്കുകയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു.

തുടർന്ന് മലയാളത്തിൽ ഊമക്കുയിൽ, സ്ത്രീ ഒരു സാന്ത്വനം, പെയ്തൊഴിയാതെ, വേനൽമഴ, നിഴലുകൾ തുടങ്ങിയ സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തു. അതിന് ശേഷം സിനിമകളിൽ സഹനടിയായി അഭിനയിക്കുകയും ചെയ്തു. ഡാനി, മേഘമലഹാർ, വലിയേട്ടൻ, രണ്ടാം ഭാവം, നാറാണത്ത് തമ്പുരാൻ, ഉന്നതങ്ങളിൽ എന്നീ സിനിമകളിലും പൂർണിമ അഭിനയിക്കുകയും ചെയ്തു.

സിനിമയേക്കാൾ ടെലിവിഷൻ രംഗത്താണ് പൂർണിമ സജീവമായി അഭിനയിച്ചത്. ചാനലുകളിൽ അവതാരകയായും പൂർണിമ ജനമനസ്സുകളിൽ സ്ഥാനം നേടി. നടൻ ഇന്ദ്രജിത്തുമായി പ്രണയത്തിലായ പൂർണിമ അതിന് വിവാഹിതയാവുകയും ചെയ്തിരുന്നു. രണ്ട് പെൺകുട്ടികളാണ് ഇരുവർക്കുമുള്ളത്. മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത്ത് സിനിമയിൽ പിന്നണി ഗായികയാണ്.

ഇളയമകൾ നക്ഷത്ര സിനിമയിൽ ഇന്ദ്രജിത്തിന്റെ മകളായി തന്നെ അഭിനയിച്ചിട്ടുമുണ്ട്. പൂർണിമയും ഇന്ദ്രജിത്തും ഇപ്പോൾ വാഗമണിൽ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കറുപ്പ് ഡ്രെസ്സിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയ ചിത്രങ്ങൾ പൂർണിമ പങ്കുവച്ചു. കൂടുതൽ ചെറുപ്പമായി വരികയാണല്ലോ എന്നാണ് ആരാധകർ അഭിപ്രായങ്ങൾ പറയുന്നത്.

CATEGORIES
TAGS