‘ഒരു വർഷത്തെ മാറ്റം!! ശരീരഭാരം കൂട്ടി നടി അനുമോൾ, സുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

പാലക്കാട് ജില്ലയിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് നടി അനുമോൾ. 10 വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന അനുമോൾ ഒരു തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. കണ്ണുകളെള എന്ന തമിഴ് സിനിമയിലാണ് അനുമോൾ ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം മലയാളത്തിലേക്ക് എത്തി താരം.

പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് അനുമോൾ മലയാളത്തിലേക്ക് എത്തുന്നത്. അകം, വെടിവഴിപ്പാട്, ഗോഡ് ഫോർ സെയിൽ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ചു. ദുൽഖറിന് ഒപ്പമുള്ള ഞാൻ എന്ന സിനിമയാണ് അനുമോളെ പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ സുപരിചിതയാക്കിയത്. അതിന് ശേഷം കൂടുതൽ നല്ല കഥാപാത്രങ്ങൾ അനുമോൾക്ക് ലഭിച്ചു.

ജമ്നാ പ്യാരി, റോക്ക് സ്റ്റാർ, കുട്ടികളുണ്ട് സൂക്ഷിക്കുക, പട്ടാഭിരാമൻ, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പദ്മിനി തുടങ്ങിയ സിനിമകളിൽ അനുമോൾ അതിന് ശേഷം അഭിനയിച്ചു. അനുമോളുടെ നിരവധി സിനിമകൾ ഇനി പുറത്തിറങ്ങാനായിയുണ്ട്. ‘ത തവളയുടെ ത’ ആണ് അനുമോളുടെ അടുത്ത സിനിമ. സോഷ്യൽ മീഡിയയിലും അനുമോൾ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും സജീവമാണ്.

താരങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന്റെ ചിത്രങ്ങൾ പലപ്പോഴും പങ്കുവെക്കാറുണ്ട്. അനുമോളാകട്ടെ ഇപ്പോഴിതാ തനിക്ക് ഒരു വർഷം കൊണ്ട് വന്ന മാറ്റത്തെ ആരാധകരെ കാണിച്ചിരിക്കുകയാണ്. ശരീരഭാരം കൂടിയതിന്റെ മാറ്റങ്ങളാണ് അനുമോൾ ചിത്രങ്ങളിലൂടെ കാണിച്ചത്. എങ്ങനെയാണെങ്കിലും ചേച്ചിയെ കാണാൻ നല്ല ഭംഗിയാണെന്ന് ആരാധകരും ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.