‘നടി അപൂർവ ബോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശംസകളുമായി ആരാധകർ..’ – വീഡിയോ കാണാം

‘നടി അപൂർവ ബോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശംസകളുമായി ആരാധകർ..’ – വീഡിയോ കാണാം

നിരവധി മലയാള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി അപൂർവ ബോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. താൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത ഒരു മാസം മുമ്പാണ് അപൂർവ തന്റെ ആരാധകരെ അറിയിച്ചത്. അന്ന് താരത്തിന്റെ അടുത്ത സുഹൃത്തായ ദിമാൻ തലപത്ര കൈയിൽ മോതിരം ഇട്ടുകൊണ്ട് പ്രൊപോസ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ അപൂർവ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ കുടുംബക്കാർക്കും അടുത്ത സുഹൃത്തുക്കൾക്ക് ഒപ്പം ഔദോഗികമായി അതിന്റെ ചടങ്ങുകൾ നടത്തിയിരിക്കുകയാണ് അപൂർവ. വിവാഹ നിശ്ചയത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന് ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് അപൂർവ.

മാരാരിക്കുളത്തെ ബീച്ച് റിസോർട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഭോപ്പാൽ സ്വദേശിയാണ് ദിമാൻ. കൊച്ചി സ്വദേശിനിയായ അപൂർവ വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സിനിമയായ മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. അതിൽ ഓഡിഷനിൽ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരാളാണ് അപൂർവ. അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു.

പ്രണയം, പദ്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ മലയാള സിനിമകളിൽ അപൂർവ ബോസ് അഭിനയിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ലോയിൽ ബിരുദം നേടിയ അപൂർവ യു.എനിന്റെ എൻവിയോൺമെൻറ് പ്രോഗ്രാമിന്റെ കമ്മ്യൂണിക്കേഷൻ കൺസൾറ്റന്റാണ്. സ്വിറ്റസർലാണ്ടില്ലേ ജനീവയിലാണ് അപൂർവ ഇപ്പോൾ താമസിക്കുന്നത്.

CATEGORIES
TAGS