‘ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി ദുർഗ കൃഷ്ണ, ഹണി റോസ് ലൈറ്റെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അരങ്ങേറിയ താരമാണ് നടി ദുർഗ കൃഷ്ണ. മികച്ച പ്രകടനം കാഴ്ചവച്ച ദുർഗ ഇന്ന് സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു. ആദ്യ സിനിമയ്ക്ക് ശേഷം ജയസൂര്യ- രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ രണ്ടാം പാർട്ടായി ഇറങ്ങിയ പ്രേതം 2-വിലാണ് അഭിനയിച്ചത്. അതിലും നായികയായിട്ട് തന്നെയാണ് ദുർഗ അഭിനയിച്ചത്.

അഭിനയം പോലെ തന്നെ താരം ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് നൃത്തം. കുട്ടികാലം മുതൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ള ഒരാളാണ് ദുർഗ. നിർമ്മാതാവും നടനുമായ അർജുൻ രവീന്ദ്രനുമായി താരം രണ്ട് വർഷം മുമ്പ് വിവാഹിതയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹിതയായ ശേഷവും ദുർഗ സിനിമയിൽ സജീവമായി നിൽക്കുന്നുണ്ട്. ഇന്റിമേറ്റ് രംഗങ്ങളിലും താരം അഭിനയിച്ചിരുന്നു.

അതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ദുർഗയ്ക്കും ഭർത്താവിനും എതിരെ ധാരാളം മോശം പോസ്റ്റുകളും വന്നിരുന്നു. അനൂപ് മേനോൻ സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന സിനിമയിലാണ് അവസാനമായി ദുർഗ അഭിനയിച്ചത്. ഉടൽ എന്ന ചിത്രത്തിലെ ദുർഗയുടെ പ്രകടനത്തിന് പ്രശംസ നേടിയിരുന്നു. മോഹൻലാൽ ചിത്രമായ റാം ആണ് ഇനി ദുർഗയുടെ പുറത്തിറങ്ങാനുള്ളത്.

സോണിയ സാൻഡ്യവോ ബ്ലൈർ എന്ന സ്റ്റൈലിസ്റ്റിന്റെ സ്റ്റൈലിങ്ങിൽ ദുർഗ തിളങ്ങിയ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. വികാസ് വി.കെ.എസാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അബിന വുമൺസ് ക്ലോത്തിങ് സ്റ്റോറിലെ ഔട്ട് ഫിറ്റാണ് ദുർഗ ധരിച്ചിരിക്കുന്നത്. ഹണി റോസിന് പഠിക്കുവാണോ എന്നാണ് ആരാധകരിൽ ചിലർ കമന്റുകളിലൂടെ ദുർഗയോട് ചോദിക്കുന്നത്.