‘ബിന്ദു പണിക്കരുടെ മകളാണോ ഇത്!! സ്കർട്ടിൽ ഹോട്ട് ലുക്കിൽ കല്യാണി ബി നായർ..’ – ഫോട്ടോസ് വൈറൽ

അഭിനയത്തിൽ ഹാസ്യ ചെയ്തു ഫലിപ്പിക്കുക എന്നത് അത്ര എളുപ്പമായ ഒരു കാര്യമല്ല. മലയാള സിനിമയിൽ ഹാസ്യ നടന്മാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ ഒരുപാട് പേരുണ്ടാകും. പക്ഷേ നടിമാർ ഹാസ്യം ചെയ്തു ഫലിപ്പിച്ചവർ വളരെ കുറവാണ്. ആ കൂട്ടത്തിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ഹാസ്യ നടിയാണ് ബിന്ദു പണിക്കർ. 1992-ൽ ഇറങ്ങിയ കമലദളം എന്ന ചിത്രത്തിലാണ് ബിന്ദു ആദ്യമായി അഭിനയിക്കുന്നത്.

കരിയറിന്റെ തുടക്കം കൂടുതലും സീരിയസ്, സഹനടി വേഷങ്ങളാണ് ബിന്ദു അഭിനയിച്ചിരുന്നത്. സൂപ്പർമാൻ, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം എന്നീ സിനിമകളാണ് ബിന്ദുവിന്റെ കരിയർ മാറ്റിമറിച്ചത്. ഈ രണ്ട് സിനിമകളിലും ബിന്ദു അഭിനയിച്ച കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യ കഥാപാത്രങ്ങളാണ്. 1998-ലായിരുന്നു ബിന്ദു വിവാഹിതയായത്. 2007-ൽ ബിന്ദുവിന്റെ ഭർത്താവ് ബിജു മരണപ്പെടുകയും ചെയ്തു.

ഒരു മകളും താരത്തിനുണ്ട്. കല്യാണി എന്നാണ് പേര്. 2009-ൽ ബിന്ദു നടൻ സായികുമാറുമായി വിവാഹിതയാവുകയും ചെയ്തിരുന്നു. അമ്മയെ പോലെ തന്നെ കല്യാണിയും സിനിമയിലേക്ക് വരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. അമ്മയ്ക്ക് ഒപ്പമുള്ള ടിക്-ടോക് വീഡിയോസും, കല്യാണിയുടെ ഡാൻസ് വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് തവണ വൈറലായിട്ടുണ്ട്. അതുവഴി ഒരുപാട് ആരാധകരുമുണ്ട്.

ഉപരി പഠനത്തിന്റെ ഭാഗമായി ഇപ്പോൾ ലണ്ടനിൽ പോയിരിക്കുകയാണ് കല്യാണി. ലണ്ടനിൽ എത്തിയിട്ടും കല്യാണിയുടെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നുണ്ട്. ഇപ്പോഴിതാ കല്യാണി സ്കർട്ടിലും ഇരിക്കുന്ന പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഹോട്ട് ലുക്കിലാണ് കല്യാണിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. പഴയ കല്യാണിയാണോ ഇതെന്ന് പലരും സംശയിച്ച് പോകുന്നു.