‘ഷോർട്സിൽ തകർപ്പൻ ഡാൻസുമായി ചൈതന്യ പ്രകാശ്, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഒരുപാട് താരങ്ങൾ ഇന്ന് ഈ കൊച്ചു കേരളത്തിലുണ്ട്. ടിക് ടോക് എന്ന പ്ലാറ്റഫോമാണ് പലർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ ഒരുക്കി കൊടുത്തത്. വെറും 15 സെക്കന്റുകൾ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കാൻ കഴിയുന്ന പറ്റിയവർ ഒരുപാടുണ്ട്. ടിക് ടോക് നിർത്തിയപ്പോൾ അവരിൽ പലരും സങ്കടത്തിൽ ആവുകയും ചെയ്തിരുന്നു.

അപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ റീൽസ് എന്ന പരിപാടി തുടങ്ങിയത്. ഇതുപോലെ കുഞ്ഞൻ വീഡിയോസ് ചെയ്ത ശ്രദ്ധനേടാൻ വീണ്ടും പലർക്കും സാധിച്ചു. സിനിമകളിലെ ഡയലോഗും പാട്ടിന് ഡാൻസും മറ്റു കഴിവുകളുമായി പല താരങ്ങളും പ്രശസ്തി നേടി. ടിക്-ടോക്, ഇൻസ്റ്റാഗ്രാം റീൽസ് എന്നിവയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു താരമാണ് ചൈതനിയ പ്രകാശ്. തിരുവനന്തപുരം സ്വദേശിനിയാണ് ചൈതന്യ.

13 ലക്ഷം ഫോളോവേഴ്സ് ആണ് ചൈതന്യയ്ക്ക് ഇൻസ്റ്റാഗ്രാമിലുള്ളത്. അതുകൊണ്ട് തന്നെ കോളബും മോഡലിംഗും ഒക്കെ ചെയ്ത ചൈതന്യ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമാവുകയും ചെയ്തു. ടെലിവിഷൻ സെലിബ്രിറ്റി ഗെയിം ഷോയായ സ്റ്റാർ മാജിക്കിലെ സ്ഥിരം സാന്നിദ്ധ്യമാണ് ചൈതനിയ. തന്റെ ആദ്യ സിനിമയിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിൽ കൂടിയാണ് താരം ഇപ്പോൾ.

ഒരു റൊണാൾഡോ ചിത്രം എന്ന സിനിമയിൽ നായികയായി അഭിനയിക്കുന്നത് ചൈതനിയ ആണ്. അതിനിടയിൽ ചൈതനിയ ചെയ്ത ഒരു ഡാൻസ് റീൽസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഷോർട്സ് ധരിച്ചുള്ള ചൈതന്യയുടെ ഡാൻസ് ഇതിനോടകം വൈറലായി കഴിഞ്ഞു. പത്തൊൻപതുകാരിയായ ചൈതനിയയുടെ ഡാൻസ് പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.