‘മമ്മൂട്ടിയുടെ മകളായി അഭിനയിച്ച് കുട്ടി!! സാരിയിൽ പൊളി ലുക്കിൽ നടി മാളവിക നായർ..’ – ഫോട്ടോസ് വൈറൽ

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ കറുത്ത പക്ഷികൾ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മാളവിക നായർ. അതിലെ മല്ലി എന്ന കഥാപാത്രമാണ് മാളവിക അവതരിപ്പിച്ചിരുന്നത്. മമ്മൂട്ടിയുടെ മകളായിട്ടാണ് മാളവിക അഭിനയിച്ചത്. അന്ധയായി ഗംഭീര പ്രകടനമായിരുന്നു മാളവിക സിനിമയിൽ കാഴ്ചവച്ചത്.

ആ സിനിമയ്ക്ക് ശേഷം നിരവധി സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. യെസ് യുവർ ഓണർ, മായാബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, പെൺപട്ടണം, വാദ്ധ്യാർ, ദി റിപ്പോർട്ടർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ ബാലതാര വേഷങ്ങൾ മാളവിക ചെയ്തിട്ടുണ്ട്. ഡാഫെഡർ, ജോർജേട്ടൻസ് പൂരം തുടങ്ങിയ സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ തന്നെ സി.ബി.ഐ 5വിലാണ് മാളവിക അവസാനമായി അഭിനയിച്ചത്. അതിൽ മാളവികയെ കണ്ട് പ്രേക്ഷകർ ശരിക്കും ഞെട്ടിയിരുന്നു. പത്ത് വയസ്സിന് മുകളിൽ പ്രായമുള്ള ഒരു കുട്ടിയുടെ അമ്മയുടെ റോളിലാണ് മാളവിക അഭിനയിച്ചത്. പ്രായത്തിനെ വെല്ലുന്ന തരത്തിലുള്ള പ്രകടനമാണ് മാളവിക ചെയ്തത്. ധാരാളം സീരിയലുകളിലും മാളവിക ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ അതിന് ശേഷം ഒരുപാട് ആരാധകരെയും മാളവികയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ മാളവിക സാരി ധരിച്ച് ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. റോസ് സാരിയിൽ പൊളി ലുക്കിലാണ് മാളവികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഫ്രിൻറ്സ് ഫ്രാൻസിസാണ് മാളവികയുടെ പുതിയ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.


Posted

in

by