‘ഗ്ലാമറസ് ലുക്കിൽ തിളങ്ങി വെബ് സീരീസുകളുടെ റാണി ഹരിത പാറോക്കോട്..’ – ഫോട്ടോസ് വൈറലാകുന്നു!!
സോഷ്യൽ മീഡിയയിൽ ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഓൺലൈനിൽ ആസ്വാദകരുടെ രീതിയും മാറിക്കൊണ്ടിരിക്കുകയാണ്. ഒന്ന്-രണ്ട് വർഷങ്ങൾ മാത്രമേ ആയിട്ടോളൂ ഓൺലൈനിൽ വെബ് സീരീസുകളുടെ വരവ് തുടങ്ങിയിട്ടു. കരിക്ക് എന്ന ഓൺലൈൻ വീഡിയോ പ്രൊഡക്ഷൻ കമ്പനിയാണ് മലയാളികൾക്ക് വെബ് സീരീസുകളെ പരിചയപ്പെടുത്തിയത്.
കരിക്കിനോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഒരു ടീമായിരുന്നു പൊന്മുട്ട എന്ന വീഡിയോ പ്രൊഡക്ഷൻ കമ്പനി. പൊൻമുട്ടയുടെ വെബ് സീരീസും മലയാളികൾ ഏറ്റെടുക്കുകയും പ്രേക്ഷകർ അതിലെ ആളുകളെ തിരിച്ചറിഞ്ഞ് തുടങ്ങുകയും ചെയ്തു. അതിൽ അഭിനയത്തിലൂടെ യുവാക്കളുടെ ഹൃദയം കവർന്ന താരമായിരുന്നു ഹരിത പാറോക്കോട്.
പൊന്മുട്ടയുടെ പല വീഡിയോസിലും ഹരിതയെ കാണാൻ സാധിക്കുമായിരുന്നു. വ്യത്യസ്തവും സ്വാഭാവികവുമായ അഭിനയത്തിലൂടെയാണ് ഹരിത മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. സോഷ്യൽ മീഡിയയിൽ ഒരുപാട് പേരാണ് ഹരിതയെ ഫോളോ ചെയ്യുന്നത്. ഹരിതയുടെ പുതിയ ഫോട്ടോസിനും വിശേഷങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ഗ്ലാമറസ് ലുക്കിലുള്ള ഹരിതയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. പൊന്മുട്ടയിൽ നിന്ന് മാറിയ ഹരിത ഇപ്പോൾ കേമി എന്ന യൂട്യൂബ് ചാനലിൽ വെബ് സീരീസുകളും അതുപോലെ വീഡിയോകളും ചെയ്യുകയാണ്. മിക്ക വിഡിയോയ്ക്കും ലക്ഷത്തിൽ അധികം കാഴ്ചക്കാരാണ് അതിലുള്ളത്.
100 ഡിഗ്രി സെൽഷ്യസ് എന്ന സിനിമയിൽ ചെറിയ വേഷത്തിൽ ഹരിത അഭിനയിച്ചിട്ടുണ്ട്. വെബ് സീരീസുകളിലെ പ്രകടനത്തിലൂടെ സിനിമയിലേക്ക് താരം എത്തുമെന്നാണ് പ്രേക്ഷകരും താരത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്. കേമിയുടെ ന്യൂ ഇയർ വീഡിയോ ഒരു ആഴ്ച മുമ്പാണ് യൂട്യൂബിൽ റിലീസ് ആയിരുന്നത്.