‘വധുവിന് മേക്കപ്പ് ഇട്ടുകൊടുത്ത് വരൻ, വൈറലായി കിടിലം വെഡിങ് ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

‘വധുവിന് മേക്കപ്പ് ഇട്ടുകൊടുത്ത് വരൻ, വൈറലായി കിടിലം വെഡിങ് ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

ഒരുനീണ്ട ഇടവേളയ്ക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ വെഡിങ് ഫോട്ടോഗ്രാഫി ഷൂട്ടുകൾ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ബെഡ്‌റൂം വസ്ത്രം ധരിച്ച് തേയില തോട്ടത്തിന് ഇടയിലൂടെ ഓടിക്കളിക്കുന്ന ഒരു പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ ഒരു ചർച്ചയായതും ചില വിമർശനങ്ങൾക്ക് ഇടയാക്കിയതുമൊക്കെ.

എന്നാൽ ഇപ്പോഴുള്ള ആളുകൾ തങ്ങളുടെ വെഡിങ് എത്രത്തോളം വെറൈറ്റി ആക്കാമെന്ന് ചിന്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വിമർശനങ്ങളെയെല്ലാം പലരും ചെവികൊടുക്കാറില്ല, ചിലർ അതിനെതിരെ ശക്തമായി പ്രതികരിക്കാറുമുണ്ട്. വിവാഹത്തിന് ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധകൊടുക്കുന്നത് ഫോട്ടോഗ്രാഫിക്ക് തന്നെയാണ്.

എന്നാൽ വിവാഹിതരാവാൻ പോകുന്നത് രണ്ട് ഫോട്ടോഗ്രാഫർസ് ആണെങ്കിലോ? അതെ. അത്തരത്തിലുള്ള ഒരു വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഫോട്ടോഗ്രാഫേഴ്‌സായ ആകാശ് ബെൻ പീറ്ററുടെയും ഡെയ്‌സി ഡേവിഡിന്റേയും വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.

വധു വിവാഹത്തിന് വേണ്ടി തയാറെടുക്കുന്ന ചിത്രങ്ങളാണ് തീമായി എടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായി വധുവിന് മേക്കപ്പ് ഇട്ടുകൊടുക്കുന്നത് വരൻ തന്നെയാണ്. ഡെയ്‌സിയുടെയും ബെനിന്റെ ചിത്രങ്ങളുടെ വെറൈറ്റിയും അത് തന്നെയാണ്. കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹൈയാറ്റ് ഹോട്ടലിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

വധുവും കൂട്ടുകാരികളും ബാത്ത് ടാബിൽ കടക്കുന്ന ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. ബൗസ് ആൻഡ് വോസ്‌ എന്ന വെഡിങ് ഫോട്ടോഗ്രാഫിയും നാരിസ് വെഡിങ് കമ്പനിയുമാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വിവാഹ സത്കാരത്തിന് നിരവധി സെലിബ്രിറ്റികളും പങ്കെടുത്തിരുന്നു. സാനിയ ഇയ്യപ്പൻ, രഞ്ജിനി ജോസ്, ജീവ ജോസഫ്, അപർണ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.

CATEGORIES
TAGS