‘പറക്കും തളികയിലെ ഉണ്ണിയും ബാസന്തിയും വീണ്ടും ഒന്നിച്ചു!! ദിലീപിന് ഒപ്പം നടി നിത്യദാസ്..’ – ഫോട്ടോസ് വൈറൽ

‘പറക്കും തളികയിലെ ഉണ്ണിയും ബാസന്തിയും വീണ്ടും ഒന്നിച്ചു!! ദിലീപിന് ഒപ്പം നടി നിത്യദാസ്..’ – ഫോട്ടോസ് വൈറൽ

മലയാളത്തിൽ ഇറങ്ങിയ എക്കാലത്തെയും മികച്ച കോമഡി സിനിമകളിൽ ഒന്നായിരുന്നു ഈ പറക്കും തളിക. ജനപ്രിയ നായകൻ ദിലീപ് ഉണ്ണികൃഷ്ണൻ എന്ന ഒരു പഴയ ബസ് മുതലാളിയുടെ കഥാപാത്രമായി തകർത്ത് അഭിനയിച്ച ചിത്രത്തിൽ ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ്, സലിം കുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മച്ചാൻ വർഗീസ്, ബാബു നമ്പൂതിരി തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ അഭിനയിച്ചിട്ടുണ്ടായിരുന്നു.

പുതുമുഖമായി എത്തിയ നടി നിത്യദാസ് ആയിരുന്നു സിനിമയിൽ നായികയായി അഭിനയിച്ചത്. ഗായത്രി, ബാസന്തി എന്നീ പേരുകളിൽ വന്ന കഥാപാത്രമായിട്ടാണ് നിത്യദാസ് തിളങ്ങിയത്. ഒരു നാടോടി പെൺകുട്ടിയുടെ ഗെറ്റപ്പിലും അതുപോലെ ഒരു തമിഴ് നാട് മന്ത്രിയുടെ മകളുടെ ഗെറ്റപ്പിലുമാണ് നിത്യ അതിൽ അഭിനയിച്ചിട്ടുണ്ടായിരുന്നത്. ഒരു പഴയ ബസും അതിനെ ചുറ്റിപറ്റി നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയിൽ കാണിച്ചത്.

സ്‌ക്രീനിൽ വന്ന എല്ലാവരും കൈയടി നേടി മടങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ആ വർഷം ഏറ്റവും കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി മാറുകയും ചെയ്തിരുന്നു. വി.ആർ ഗോപാലകൃഷ്ണന്റെ തിരക്കഥയിൽ താഹയാണ് സംവിധാനം ചെയ്തത്. സിനിമയുടെ രണ്ടാം ഭാഗം വരണമെന്ന് പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിലും പഴയ നടന്മാരിൽ പലരും ഇന്ന് ജീവനോടെയില്ലാത്തത് അതിന് വഴിയൊരുക്കുന്നതുമില്ല.

ഇപ്പോഴിതാ ഉണ്ണിയും ബാസന്തിയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. നിത്യദാസും ദിലീപും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ നിത്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. നിത്യയുടെ മകൻ നമനും ഒപ്പമുണ്ട്. ജോണി ആന്റണിയും ഇവർക്കും നിൽക്കുന്ന ചിത്രം നിത്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. പറക്കും തളികയുടെ രണ്ടാം ഭാഗം വരുന്നുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ സീ കേരളത്തിന്റെ പുതിയ ഒരു പ്രോഗ്രാമിൽ മുഖ്യ അതിഥികളായി എത്തിയതാണ് നിത്യയും ദിലീപും.

CATEGORIES
TAGS