‘മഞ്ഞ ലെഹങ്കയിൽ പൊളി ലുക്കിൽ നടി ദൃശ്യ രഘുനാഥ്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒമർ ലുലു ആദ്യമായി സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു ഹാപ്പി വെഡിങ്. പ്രേമത്തിലെ സിജു വിൽസനെ നായകനാക്കി എടുത്ത ചിത്രത്തിൽ രണ്ട് നായികമാരായിരുന്നു ഉണ്ടായിരുന്നത്. ആദ്യ പകുതിയിൽ അനു സിത്താര നായികയായി നിറഞ്ഞാടിയപ്പോൾ രണ്ടാം പകുതിയിലാണ് ദൃശ്യ രഘുനാഥ് എന്ന പുതുമുഖ താരത്തിനെ സംവിധായകൻ നായകനായി സിനിമ ചെയ്തത്.

സിനിമ ഗംഭീര വിജയം നേടിയതോടെ ദൃശ്യയ്ക്ക് സിനിമയിൽ കൂടുതൽ അവസരങ്ങളും ലഭിച്ചു. തൊട്ടടുത്ത ചിത്രത്തിൽ റോഷൻ മാത്യുവിന്റെ നായികയായിട്ടാണ് ദൃശ്യ അഭിനയിച്ചത്. ആ സിനിമ പക്ഷേ തിയേറ്ററിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് ഒരു മൂന്ന് വർഷത്തോളം ദൃശ്യയെ സിനിമയിൽ മലയാളികൾ കണ്ടില്ല. പഠനത്തിൽ ശ്രദ്ധകൊടുത്ത ദൃശ്യയെ പിന്നീട് പ്രേക്ഷകർ കാണുന്നത് ഷാദി മുബാറക് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്.

ഈ വർഷം ഇറങ്ങിയ ജോൺ ലൂഥർ എന്ന ജയസൂര്യ നായകനായ ചിത്രത്തിൽ ദൃശ്യ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിരുന്നു. ജയസൂര്യയുടെ അനിയത്തിയുടെ റോളിലാണ് ദൃശ്യ അഭിനയിച്ചത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് ദൃശ്യ. ധാരാളം ഡാൻസ് റീൽസും ഫോട്ടോഷൂട്ടുകളുമൊക്കെ ദൃശ്യ അതിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ മഞ്ഞ ലെഹങ്ക ധരിച്ച് വളരെ ക്യൂട്ട് ലുക്കിൽ ദൃശ്യ ചെയ്ത ഒരു സ്റ്റൈലൻ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ജിഷ്ണു മുരളിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ദിവ വുമൺസ് ക്ലോത്തിങ് സ്റ്റോറിന്റെ ലെഹങ്കയാണ്‌ ദൃശ്യ ഇട്ടിരിക്കുന്നത്. ആര്യ ജിതിനാണ് മേക്കപ്പ് ചെയ്തത്. ഐവ സൂപ്പർ ആയിട്ടുണ്ടെന്ന് ആരാധകരിൽ ഭൂരിഭാഗം പേരും കമന്റ് ഇട്ടിരിക്കുന്നത്.


Posted

in

by